മൂ​ന്നാം​വ​ർ​ഷ​വും വ​യ​ലു​ക​ളി​ലേ​ക്ക് നി​റ​യു​ടെ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി
Sunday, February 17, 2019 1:13 AM IST
ആ​ല​ത്തൂ​ർ: കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങു​മാ​യി മൂ​ന്നാം​വ​ർ​ഷ​വും വ​യ​ലു​ക​ളി​ലേ​ക്ക് അ​ന്യ​സം​സ്ഥാ​ന കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളെ​ത്തി. ക​ർ​ഷ​ക​രി​ൽ നി​ന്നും കൂ​ടി​യ നി​ര​ക്ക് വാ​ട​ക​യാ​യി വാ​ങ്ങു​ന്ന​തി​ന് ത​ട​യി​ടു​ന്ന​തി​നാ​ണ് കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി നി​റ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു​വ​ർ​ഷം മു​ന്പ് കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
ത​ത്ഫ​ല​മാ​യി യ​ന്ത്ര​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യ്ക്കാ​ൻ അ​ന്യ​സം​സ്ഥാ​ന ലോ​ബി നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷം നി​റ ഹ​രി​ത​മി​ത്ര​സം​ഘ​മാ​ണ് യ​ന്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക. വൈ​ക്കോ​ൽ കി​ട്ടു​ന്ന ചെ​ളി​യി​ൽ ഇ​റ​ങ്ങാ​ത്ത ട​യ​ർ വ​ണ്ടി​ക്ക് അ​ന്യ​സം​സ്ഥാ​ന ലോ​ബി 1600 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സം​ഘം വ​ഴി 1400 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ക്കും.
2200 രൂ​പ വാ​ങ്ങു​ന്ന ബെ​ൽ​റ്റ് വ​ണ്ടി​ക്ക് 2000 രൂ​പ മാ​ത്ര​മാ​ണ് സം​ഘം മു​ഖേ​ന ന​ല്കേ​ണ്ടി​വ​രി​ക. ചെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന വൈ​ക്കോ​ൽ കി​ട്ടു​ന്ന ക​ർ​ത്താ​ർ, വൈ​ക്കോ​ൽ കി​ട്ടാ​ത്ത ക്ലാ​സ് എ​ന്നീ യ​ന്ത്ര​ങ്ങ​ൾ 2200 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്പോ​ൾ 2400 രൂ​പ വ​രെ ലോ​ബി വാ​ങ്ങു​ന്നു​ണ്ട്. വൈ​ക്കോ​ൽ കെ​ട്ടു​ക​ളാ​ക്കു​ന്ന ബെ​യി​ല​റും ല​ഭ്യ​മാ​കും. ഇ​തി​ന് 28 രൂ​പ​യാ​ണ് 30 മു​ത​ൽ 35 വ​രെ​യാ​ണ് പൊ​തു​നി​ര​ക്ക് ഇ​തു​മൂ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 6600 ഹെ​ക്ട​റി​ലാ​യി 13000 നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് 33 ല​ക്ഷം രൂ​പ​യോ​ളം ലാ​ഭം ഉ​ണ്ടാ​ക്കാ​നും ക​ഴി​യും കൃ​ഷി​വ​കു​പ്പി​ന് കീ​ഴി​ലെ മ​ല​ന്പു​ഴ കൃ​ഷി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ക്ലാ​സ,് കു​ബോ​ട്ട കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ഇ​ട​പെ​ടു​ന്നു​ണ്ട്.
കു​റ​ഞ്ഞ നി​ര​ക്കി​ൽ യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ആ​ല​ത്തൂ​ർ ഫു​വാ​ദ്- 9447 277 042, എ​രി​മ​യൂ​ർ ബാ​ബു-9446 291 400, കു​ഴ​ൽ​മ​ന്ദം ആ​റു​ണ്ണി-8606 833 094, തേ​ങ്കു​റി​ശ്ശി സു​നി​ൽ-9747 473 342, കി​ഴ​ക്ക​ഞ്ചേ​രി സു​ന്ദ​ര​ൻ- 8547 130 147, വ​ണ്ടാ​ഴി സ​ന്തോ​ഷ് - 9446 639 041, മേ​ലാ​ർ​കോ​ട് സു​ധാ​ക​ര​ൻ- 9846 298 970 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.