കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: ചി​ക്ക​ൻ​പോ​ക്സ് പ​ട​രു​ന്നു
Sunday, February 17, 2019 1:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ചി​ക്ക​ൻ​പോ​ക്സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. തു​ട​രെ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് ഇ​തി​നു​കാ​ര​ണം. ജി​ല്ല​യി​ലെ മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലും ചൂ​ടു​കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​യി​ട്ടു​ള്ള​ത്.
ചൂ​ടു​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ക്ക​ൻ​പോ​ക്സ് പ​ട​രാ​റു​ണ്ടെ​ങ്കി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ വ​ൻ​വ​ർ​ധ​ന​യാ​ണു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​നു​വ​രി​യി​ൽ മാ​ത്രം 2,617 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നു​മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ ഇ​നി​യും ചൂ​ട് ക​ന​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ക്ക​ൻ​പോ​ക്സ് വ്യാ​പ​ക​മാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ത​രി​ൽ കൂ​ടു​ത​ലും ഹോ​മി​യോ ചി​കി​ത്സ​യാ​ണ് തേ​ടി​യി​രു​ന്ന​ത്. ഇ​തി​നാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​ല​പ്പോ​ഴും കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്നു​മി​ല്ല.
നി​ല​വി​ൽ അ​ലോ​പ്പ​തി ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​സൈ​ക്ലോ​വി​ർ എ​ന്ന മ​രു​ന്നാ​ണ് ചി​ക്ക​ൻ​പോ​ക്സിന് ​ന​ല്കു​ന്ന​ത്. ഇ​ത് എ​ല്ലാ സ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാണ്. ​അ​ഞ്ചു​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ്ണ് മ​രു​ന്ന് ന​ല്കു​ന്ന​ത്. ചി​ക്ക​ൻപോ​ക്സ് ബാ​ധി​ക്കു​ന്ന​വ​ർ ചി​കി​ത്സ​തേ​ടു​ന്ന​തും ഹോ​മി​യോ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ആ​രോ​ഗ്യ​വ​കു​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ത​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി. പ്രാ​യ​മാ​യ​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, ര​ക്ത​സ​മ്മ​ർ​ദം, വൃ​ക്ക​സം​ബ​ന്ധ​മാ​യി അ​സു​ഖ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ക്കു ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. നി​ല​വി​ൽ ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച് മ​രി​ച്ച കേ​സു​ക​ളി​ൽ മി ക്ക​വ​യും മ​റ്റ​സു​ഖ​ങ്ങ​ളു​ള്ള​വ​രോ പ്രാ​യ​മാ​യ​വ​രോ ആ​ണ്.
ജി​ല്ല​യി​ലെ പാ​ല​ക്കാ​ട്, മ​ല​ന്പു​ഴ, മു​ണ്ടൂ​ർ, ക​ല്ല​ടി​ക്കോ​ട്, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, പ​ട്ടാ​ന്പി, തൃ​ത്താ​ല മേ​ഖ​ല​ക​ളി​ലാ​ണ് ചി​ക്ക​ൻ​പോ​ക്സ് വ്യാ​പ​ക​മാ​കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും ന​ട​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ണ്ട്.
രോ​ഗം ബാ​ധി​ച്ച​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം പ​ല അ​സു​ഖ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​മൂ​ലം പ​നി, അ​തി​സാ​രം മു​ത​ലാ​യ അ​സു​ഖ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. ശ​ക്ത​മാ​യ ക​ഫ​ക്കെ​ട്ടും ക​ണ്ടു​വ​രു​ന്നു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും രോ​ഗി​ക​ളാ​ൽ തി​ങ്ങി​നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.