ശി​ല്പ​ശാ​ല
Sunday, February 17, 2019 1:13 AM IST
മു​ത​ല​മ​ട: സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ മാ​വു​കൃ​ഷി വി​ക​ന​പ​ദ്ധ​തി​പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ബെ​റി​ൻ പ​ത്രോ​സ് ക്ലാ​സെ​ടു​ത്തു. പ​ട്ട​ഞ്ചേ​രി, മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​വു​കൃ​ഷി വ്യാ​പ​നം, പു​ന​രു​ദ്ധാ​ര​ണം, ജ​ല​സേ​ച​നം, യ​ന്ത്ര​വ​ത്ക​ര​ണം, സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നി​ങ്ങ​നെ 31 ഇ​ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മാ​വു​കൃ​ഷി കീ​ട​രോ​ഗ​നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ച ക​ല​ണ്ട​ർ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണു സാ​ന്പി​ൾ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും ക​ർ​ഷ​ക​ർ​ക്ക് സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡും വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി.​സു​രേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​കെ.​ബി​ന്ദു, എ.​ര​തീ​ദേ​വി, സു​ധ ര​വീ​ന്ദ്ര​ൻ, താ​ജു​ദീ​ൻ, സി.​സ​ജു, പി.​കെ.​ഹ​നീ​ഫ, അ​ന്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.