മ​ല​ന്പു​ഴ വെ​ള്ളം 28 വ​രെ ന​ല്ക​ണം: ക​ർ​ഷ​ക​സ​മാ​ജം
Sunday, February 17, 2019 1:14 AM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ലെ പ​കു​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഈ​മാ​സം 28 വ​രെ വെ​ള്ളം ന​ല്ക​ണ​മെ​ന്ന് ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. നെ​ൽ​കൃ​ഷി​യു​ടെ പൂ​ർ​ണ സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം ഡാ​മി​ൽ സം​ഭി​ച്ച് നി​ർ​ത്തി​യ​ശേ​ഷം മാ​ത്ര​മേ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു ന​ല്കാ​വൂ.
നെ​ൽ​കൃ​ഷി​ക്ക് പൂ​ർ​ണ​തോ​തി​ൽ ജ​ലം ന​ല്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ​പോ​ലും വ​ൻ​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വെ​ള്ളം​ന​ല്കാ​ൻ അ​ധി​കാ​രി​ക​ൾ ഉ​ത്സാ​ഹം കാ​ണി​ക്കു​ക​യാ​ണ്.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, കെ.​എ.​രാ​മ​കൃ​ഷ്ണ​ൻ, പി.​സി.​ശി​വ​നാ​രാ​യ​ണ​ൻ, എ​സ്.​അ​തി​ര​ഥ​ൻ, സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, എം.​ജി.​അ​ജി​ത് കു​മാ​ർ പ്ര​സം​ഗി​ച്ചു.