വ​യോ​മി​ത്രം; ര​ണ്ടാം​ഘ​ട്ടം 22ന്
Sunday, February 17, 2019 2:04 AM IST
കാ​ക്ക​നാ​ട്: ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഗ്ലൂ​ക്കോ​മീ​റ്റ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വ​യോ​മി​ത്രം പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണം 22 ന് ​ന​ട​ക്കും. രാ​വി​ലെ 10ന് ​തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലാ​ണ് വി​ത​ര​ണം. അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ശി​ശു​വി​ക​സ​ന സ​മി​തി ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ആ​ധാ​ർ കാ​ർ​ഡ്, സ​മ്മ​ത​പ​ത്രം എ​ന്നി​വ​യു​മാ​യാ​ണ് പ​രി​പാ​ടി​ക്കെ​ത്തേ​ണ്ട​തെ​ന്നും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വാ​ഴ​ക്കു​ളം, വാ​ഴ​ക്കു​ളം അ​ഡീ​ഷ​ണ​ൽ, അ​ങ്ക​മാ​ലി, വ​ട​വു​കോ​ട്, ആ​ല​ങ്ങാ​ട്, പാ​ന്പാ​ക്കു​ട, കൂ​വ​പ്പ​ടി, പാ​റ​ക്ക​ട​വ്, കോ​ത​മം​ഗ​ലം, കോ​ത​മം​ഗ​ലം അ​ഡീ​ഷ​ണ​ൽ, മൂ​വാ​റ്റു​പു​ഴ, മൂ​വാ​റ്റു​പു​ഴ അ​ഡീ​ഷ​ണ​ൽ എ​ന്നീ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലാണ് ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം.