ഇ​താ വ​രു​ന്നു; വി​ക​സ​ന​ത്തി​ന്‍റെ "വ​ഴി'​ത്താ​ര
Sunday, February 17, 2019 2:17 AM IST
ചി​റ്റാ​രി​ക്കാ​ൽ/​ഭീ​മ​ന​ടി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​രു നാ​ടി​ന്‍റെ ഒ​ന്നാ​കെ​യു​ള്ള സ്വ​പ്നം സ​ഫ​ല​മാ​കു​ന്നു. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി-​പാ​ലാ​വ​യ​ൽ-​ഭീ​മ​ന​ടി-​മു​ക്ക​ട റോ​ഡി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യ​തോ​ടെ ഒ​രു കൂ​ട്ടം ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സ്വ​പ്ന​മാ​ണ് പൂ​വ​ണി​യു​ന്ന​ത്. 98 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭി​ച്ച ഈ ​പ്രോ​ജ​ക്റ്റി​ന് ഇ​തേ തു​ക​യ്ക്കു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട്, ക​യ്യൂ​ർ-​ചീ​മേ​നി, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ്എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള റോ​ഡി​ന്‍റെ ദൈ​ർ​ഘ്യം 58 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ൽ അ​വ​സാ​ന റീ​ച്ചാ​യ ഭീ​മ​ന​ടി-​മു​ക്ക​ട ഭാ​ഗം സി​ആ​ർ​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗം ഒ​ഴി​വാ​ക്കി 50 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക. ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി, ചീ​മേ​നി-​ന​ല്ലോം പു​ഴ, ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി, ഓ​ട​ക്കൊ​ല്ലി-​ചി​റ്റാ​രി​ക്കാ​ൽ, ചി​റ്റാ​രി​ക്കാ​ൽ-​ഭീ​മ​ന​ടി എ​ന്നീ അ​ഞ്ച് പ്ര​ധാ​ന പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ൾ ബ​ന്ധി​പ്പി​ച്ചാ​ണ് റോ​ഡ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ചെ​റു​വ​ത്തൂ​ർ മു​ത​ൽ ചീ​മേ​നി വ​രെ ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ലും ചീ​മേ​നി മു​ത​ൽ തു​ട​ർ​ന്നു​ള്ള ഭാ​ഗം 5.5 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഡെ​ൻ​സ് ബി​റ്റു​മ​ിനൈ​സ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ക.

നി​ല​വി​ലു​ള്ള 30 ക​ൾവർ​ട്ടു​ക​ളു​ടെ വീ​തി വ​ർ​ധി​പ്പി​ക്കും. പു​തു​താ​യി 42 ക​ൾവ​ർ​ട്ടു​ക​ൾ കൂ​ടി നി​ർ​മി​ക്കം. കൂ​ടാ​തെ ഡ്ര​യി​നേ​ജ് സം​വി​ധാ​ന​വും ഒ​രു​ക്കും. വ​ലി​യ ക​യ​റ്റ​ങ്ങ​ൾ കു​റ​ച്ച് എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കു​ന്ന​താ​ണ്.

തൃ​ക്ക​രി​പ്പൂ​ർ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​കെ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ അ​ഞ്ചി​ൽ ഒ​രു ഭാ​ഗം വ​രു​ന്ന പ​ദ്ധ​തി​ക്ക് നേ​ര​ത്തെ​ത​ന്നെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​റിം​ഗ് വിം​ഗ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ജി​എ​സ്ബി, ഡ​ബ്യു​എം​എം എ​ന്നി​വ പൂ​ർ​ണ​മാ​യും ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ച​ത് കെ​ഐ​ഐ​എ​ഫ്ബി​യി​ലെ​യും (കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ്-​കി​ഫ്ബി) കെ​ആ​ർ​എ​ഫ്ബി​യി​ലെ​യും (കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്) വി​ദ​ഗ്ദ​ർ അം​ഗീ​ക​രി​ക്കാ​ൻ വ​ന്ന കാ​ല​താ​മ​സ​മാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​നി​ട​യാ​ക്കി​യ​ത്.

ജി​എ​സ്ബി, ഡ​ബ്യു​എം​എം എ​ന്നി​വ റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കുന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി എ​ന്ന നി​ല​പാ​ടാ​ണ് കെ​ഐ​ഐ​എ​ഫ്ബി​യു​ടെ സാ​ങ്കേ​തി​ക വി​ഭാ​ഗം ആ​ദ്യം കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കേ​ണ്ട റോ​ഡാ​യ​തി​നാ​ൽ ഈ ​നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ച്ച് റോ​ഡി​ൽ പൂ​ർ​ണ​മാ​യും ഡ​ബ്യു​എം​എം ഉ​ൾ​പ്പെ​ടെ വി​നി​യോ​ഗി​ച്ച് ത​ന്നെ ഡെ​ൻ​സ് ബി​റ്റു​മി​ൻ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ക​ത്ത് ന​ൽ​കി.

ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​ർ​മാ​രു​മാ​യും കെ​ഐ​ഐ​എ​ഫ്ബി, കെ​ആ​ർ​എ​ഫ്ബി ച​ർ​ച്ച ന​ട​ത്തു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ​യും കി​ഫ്ബി​യു​ടെ​യും സാ​ങ്കേ​തി​ക വി​ഭാ​ഗം വീ​ണ്ടും റോ​ഡ് സ​ന്ദ​ർ​ശി​ക്കു​ക​യും തു​ട​ർ​ന്ന് ആ​വ​ശ്യം അ​നു​വ​ദി​ച്ച് സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

മ​ല​യോ​ര ഹൈ​വേ​യെ നാ​ഷ​ണ​ൽ ഹൈ​വേ​യു​മാ​യും തീ​ര​ദേ​ശ ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കുന്ന ഈ ​റോ​ഡ് ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കും ടൂ​റി​സം, വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്കും ഒ​രു​പോ​ലെ ഗു​ണ​പ്ര​ദമാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ അ​നി​ർ​വ​ച​നീ​യ​മാ​യ കു​തി​ച്ച് ചാ​ട്ട​ത്തി​നാ​യി​രി​ക്കും വ​ഴി​തെ​ളി​ക്കു​ക​യെ​ന്നും എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.