രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍; ജ​പ​മാ​ല റാ​ലി​യും കൊ​ടി​യേ​റ്റ​വും ന​ട​ത്തി
Sunday, February 17, 2019 2:17 AM IST
രാ​ജ​പു​രം: പ​ന്ത്ര​ണ്ടാ​മ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ൺ​വ​ൻ​ഷ​ൻ മൈ​താ​നി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി​യും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ കൊ​ടി​യേ​റ്റ​വും ന​ട​ന്നു. ജ​പ​മാ​ല റാ​ലി ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി പ​താ​ക​യു​യ​ർ​ത്തി. രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 24 മു​ത​ൽ 28 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ആ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​റു​മ​ണി​ക്ക് ജ​പ​മാ​ല​യും ജെ​റി​ക്കോ പ്രാ​ർ​ഥ​ന​യും ന​ട​ന്നു വ​രു​ന്നു. ഫാ. ​ജോ​സ് മു​ട്ട​ത്തി​ൽ, ഫാ. ​ജോ​സ് മാ​മ്പു​ഴ​ക്ക​ൽ, ഫാ .​റ​ജി ത​ണ്ടാ​ശേ​രി, ഫാ. ​ബേ​ബി പ​റ്റ്യാ​ൽ, ഫാ. ​റ​ജി മു​ട്ട​ത്തി​ൽ, ഫാ. ​ജെ​യിം​സ് പ്ലാ​ക്കാ​ട്ട്, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ ജ​പ​മാ​ല റാ​ലി​ക്കും കൊ​ടി​യേ​റ്റ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.