സം​ഘ​പ​രി​വാ​ർ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്നു: എ​ൻ​ജി​ഒ യൂ​ണി​യ​ൻ
Sunday, February 17, 2019 2:17 AM IST
ഉ​ദി​നൂ​ർ: സു​പ്രീം കോ​ട​തി​വി​ധി​യെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച് സം​ഘ​പ​രി​വാ​ർ കേ​ര​ള​ത്തി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​രോ​പി​ച്ചു. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സ​മ്മേ​ള​നം ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ഗോ​വി​ന്ദ​ൻ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പ​വി​ത്ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​എ​സ്. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഗം​ഗാ​ധ​ര​ൻ,സി.​കെ. അ​ശോ​ക് കു​മാ​ർ, ടി.​പി. ഉ​ഷ, കെ. ​അ​നി​ൽ​കു​മാ​ർ,യ​തീ​ശ​ൻ അ​തി​യ​ട​ത്ത്, കെ, ​മ​നോ​ജ്, പി. ​പി. ര​വി, പി.​കെ. ഷൈ​നി, പി.​കെ. വി​നോ​ദ്, പി.​വി. മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. ഷീ​ജ മ​റു​പ​ടി പ​റ​യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ. ​പ​ത്മാ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​പി. ഹ​രീ​ന്ദ്ര​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.