ധീരജവാൻമാർക്ക് പ്രണാമം
Sunday, February 17, 2019 2:17 AM IST
പ്രാ​ർ​ഥ​നാ യ​ജ്ഞം ന​ട​ത്തി
പി​ലി​ക്കോ​ട്: കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ധീ​ര​ജ​വാ​ൻ​മാ​രു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി​നേ​ർ​ന്നു പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​നാ​ക്കൂ​ട്ടാ​യ്മ​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പി​ലി​ക്കോ​ട്ടെ ജ​വാ​ൻ​മാ​രും മു​ൻ സൈ​നി​ക​രും ഫൈ​ൻ ആ​ർ​ട്സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ ദീ​പം കൊ​ളു​ത്തി പ്രാ​ർ​ഥി​ച്ചു. സൈ​നി​ക​രു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​ർ​ന്നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു​മാ​ണ് മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി​യ​ത്. കെ. ​മോ​ഹ​ന​ൻ, പി. ​നാ​രാ​യ​ണ​ൻ, കു​ളി​രം​കൈ കൃ​ഷ്ണ​ൻ, വി.​എം. കി​ഷോ​ർ കു​മാ​ർ, പി.​കെ. സ​ജി​ൻ, കെ. ​നാ​രാ​യ​ണ​ൻ,വി​ജീ​ഷ് മാ​നാ​യി, എം.​അ​ഖി​ലേ​ഷ്, കെ.​എ. ജ​യ​പ്ര​കാ​ശ്, സു​നി​ൽ ച​ന്തേ​ര, എ​ൻ.​വി. രാ​ഘ​വ​ൻ, സു​ധീ​ഷ് ക​ണ്ണ​ങ്കൈ എ​ന്നീ സൈ​നി​ക​ർ ചേ​ർ​ന്ന് പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് എ​ര​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"ര​ണ​ധീ​ര​ർ​ക്കു സ്മ​ര​ണാ​ഞ്ജ​ലി'

ഒ​ട​യം​ചാ​ൽ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ സ്മ​ര​ണാ​ർ​ഥം ഒ​ട​യം​ചാ​ലി​ൽ "ര​ണ​ധീ​ര​ർ​ക്കു സ്മ​ര​ണാ​ഞ്ജ​ലി" പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ര​ക്സാ​ക്ഷി​ക​ളു​ടെ ധീ​ര​സ്മ​ര​ണ​യ്ക്കു​മു​ന്നി​ൽ വി​മു​ക്ത​ഭ​ട​ൻ​മാ​രു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ര​ക്ത​പു​ഷ്ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും 44 ദീ​പ​ങ്ങ​ൾ തെ​ളി​ക്കു​ക​യും ചെ​യ്തു.​ സ​ന്തോ​ഷ് ഒ​ട​യം​ചാ​ൽ അ​ധ്യ​ക്ഷ​നാ​യി. ഹ​വിൽ​ദാ​റും കാ​ർ​ഗി​ൽ സ​മ​ര​സേ​നാ​നി​യു​മാ​യ ജോ​ണി രാ​ജ​പു​രം അ​ന്ത​രി​ച്ച സൈ​നി​ക​രെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു. സി​ആ​ർ​പി​എ​ഫ് മു​ൻ ക​മാ​ൻ​ഡ​ർ മാ​ത്യു നാ​യി​ക്ക​യം, ഷാ​ജി ക​ല്ല​റ​ൽ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​ബാ​ബു, ജോ​സ​ഫ് പ​ന​ക്ക​ച്ചാ​ൽ, എം.​കെ.​ശ​ശി​ധ​ര​ൻ, ഇ​ബ്രാ​ഹിം ഹാ​ജി മു​ഹ​മ്മ​ദ്, ഡോ. ​എം.​എ​സ്. പീ​താം​ബ​ര​ൻ, ജോ​സ​ഫ് കൈ​ത​മ​റ്റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ സ​ണ്ണി സ്വാ​ഗ​ത​വും മാ​ധ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ദീ​പം​തെ​ളി​ച്ചു

തൃ​ക്ക​രി​പ്പൂ​ർ: ഭീ​ക​രാ​ക്ര​മ​ണത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്ക് തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ ദീ​പം തെ​ളി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്രക​ടി​പ്പി​ച്ചു. കെ. ​വെ​ളു​ത്ത​മ്പു ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. രാ​ഘ​വ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ. ​ഭാ​സ്ക​ര​ൻ, എ.​വി. കു​ഞ്ഞി​രാ​മ​ൻ, കെ. ​കു​ഞ്ഞി​രാ​മ​ൻ, കെ.​വി. മു​കു​ന്ദ​ൻ, സി.​ര​വി, പി.​വി. ക​ണ്ണ​ൻ, കെ. ​പി. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.