മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, February 17, 2019 2:17 AM IST
കാ​സ​ർ​ഗോ​ഡ്: മേ​ല്‍​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി നി​ര്‍​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​ക​രു​ണാ​ക​ര​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട്ട​ഞ്ചാ​ലി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ക​ള​നാ​ട്, ബാ​ര, ചെ​മ്മ​നാ​ട്, തെ​ക്കി​ല്‍, പെ​രു​മ്പ​ള തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ മു​ഴു​വ​ന്‍ സ്ഥ​ല​വും മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ര്‍​ത്തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ്.