ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ ക്യാ​മ്പി​ന് തു​ട​ക്കം
Sunday, February 17, 2019 2:18 AM IST
കാ​സ​ർ​ഗോ​ഡ്: നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് ഓ​ഫ് തിം​ഗ്‌​സ് (ഐ​ഒ​ടി) ത്രി​ഡി ക്യാ​ര​ക്ട​ര്‍ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദ്വി​ദി​ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പി​ന് ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. കൈ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഒ​ടി, ബി​ഗ് ഡാ​റ്റാ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​ടെ കേ​വ​ലം ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ന്ന​തി​ലു​പ​രി ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലെ വി​ജ്ഞാ​ന ഉ​ല്പാ​ദ​ക​രാ​യി കു​ട്ടി​ക​ളെ വ​ള​ര്‍​ത്താ​ന്‍ കൈ​റ്റ് സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​ന്‍​വ​ര്‍ സാ​ദ​ത്ത് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ അ​വ​ധി​ക്കാ​ല​ത്ത് ന​ട​ത്തി​യ സ​ബ്ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത 700 പേ​രി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 80 പേ​രാ​ണ് കൈ​റ്റി​ന്‍റെ (കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഇ​ന്ന് ന​ട​ക്കും.