വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി​ക​ള്‍​ക്ക് ആ​സൂ​ത്ര​ണസ​മി​തി​യു​ടെ അം​ഗീ​കാ​രം
Sunday, February 17, 2019 2:18 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 2018-19 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം. കൂ​ടാ​തെ കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ 10 പ​ദ്ധ​തി​ക​ള്‍ ജി​ല്ലാ പ​ദ്ധ​തി​ക​ളി​ല്‍​നി​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്തു.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ട​ല്‍​ത്തീ​രം സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി, എ​ബി​സി കേ​ന്ദ്ര​ങ്ങ​ളു​ടെ വ്യാ​പ​നം, തെ​രു​വ് പ​ട്ടി​ക​ളു​ടെ സ​മ​ഗ്ര​നി​യ​ന്ത്ര​ണ പ​രി​പാ​ടി, ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ അ​റ​വു ശാ​ല നി​ര്‍​മാ​ണം, വെ​റ്റി​ന​റി കോ​ള​ജ് സ്ഥാ​പി​ക്ക​ല്‍, പാ​ല്‍-​മു​ട്ട-​ഇ​റ​ച്ചി എ​ന്നി​വ​യു​ടെ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ല്‍, വ​ളം നി​ര്‍​മാ​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ല്‍, ക​ല്ലു​മ്മ​ക്കാ​യ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ല്‍, വ​ലി​യ​പ​റ​മ്പി​ല്‍ മ​ത്സ്യ ഹാ​ച്ച​റി, ഹൈ​ടെ​ക് മ​ത്സ്യ മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണം, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് റെ​സ്‌​ക്യൂ സെ​ന്‍റ​റു​ക​ള്‍ എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
കൂ​ടാ​തെ യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പ് വ​രു​ത്തി രോ​ഗ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​ത 2019 നെ ​ക്കു​റി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വി​വ​രി​ച്ചു. ഡി​പി​സി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. സ​ത്യ​പ്ര​കാ​ശ്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.