പ്ര​വാ​സി ലീ​ഗ് സം​ഗ​മം
Sunday, February 17, 2019 2:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ പ്ര​വാ​സി​ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് ന​ട​ത്തി​യ പ്ര​വാ​സി ലീ​ഗ് സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ്, കെ​എം​സി​സി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ, അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​ട​ന്നു. പ്ര​വാ​സി​ക്ഷേ​മ ബോ​ർ​ഡ് അം​ഗ​ത്വ റ​ജി​സ്ട്രേ​ഷ​നും ക്യാ​മ്പി​ൽ​വ​ച്ച് ന​ട​ന്നു. പ്ര​വാ​സി ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​മ്മ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​സാ​ഖ് ത​യി​ല​ക്ക​ണ്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ ബോ​ർ​ഡ് അം​ഗ്വ​ത കാ​ർ​ഡ് പ്ര​വാ​സി​ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബ​ഷീ​ർ ക​ല്ലി​ങ്കാ​ൽ വി​ത​ര​ണം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ കെ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​പി. ജാ​ഫ​ർ, ഒ​ൺ​ഫോ​ർ അ​ബ്ദു​ൾ റ​ഹി​മാ​ൻ, എ​ൻ. എ. ​ഖാ​ലി​ദ് , എം. ​ഇ​ബ്രാ​ഹിം, പ്ര​വാ​സി ലീ​ഗ് നേ​താ​വ് പൊ​വ്വ​ൽ അ​ബ്ദൂ​ൾ റ​ഹി​മാ​ൻ, പു​ഞ്ചാ​വി കു​ഞ്ഞ​ഹ​മ്മ​ദ്, ടി. ​അ​ൻ​ദു​മാ​ൻ, പി.​എ. റ​ഹ്‌​മാ​ൻ, ഹ​സി​നാ​ർ ക​ല്ലൂ​രാ​വി, അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​കെ. അ​ബ്ദു​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു.