വി​ശ്വാ​സദീ​പ്തി​യി​ൽ തി​രു​നാ​ളാ​ഘോ​ഷം
Sunday, February 17, 2019 10:22 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ്മാ​താ​വി​ന്‍റെ തി​രു​നാ​ളും പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് മു​ത്തു​ക്കു​ട​ക​ളു​ടേ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ പ​ള്ളി​ക്ക് ചു​റ്റു​മാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണത്തി​ൽ ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം മു​ഖ്യ​കാ​ർ​മി​ക​നാ​യി. രാ​വി​ലെ 6.30 മു​ത​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​പോ​ൾ തു​ണ്ടു​പ​റ​ന്പി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ​റ​ന്പി​ൽ, ഫാ. ​ഫെ​ബി​ൻ ക​ന്യേ​ക്കോ​ണി​ൽ, ഫാ. ​ജോ​സ് വേ​ക​ത്താ​നം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ർ​ന്ന് അ​സി. വി​കാ​രി ഫാ. ​സ​ഖ​റി​യ ഇ​രു​പ​തി​ൽ കൊ​ടി​യി​റ​ക്ക് ക​ർ​മം നി​ർ​വഹി​ച്ചു.
കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ​ഫ് ഗ്രി​ഗ​റി വെ​ന്ത്യാ​നി​ക്ക​ൽ, ജോ​സ് വ​ർ​ഗീ​സ് ക​ണി​യാം​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് സേ​വ്യ​ർ ക​ല്ലു​പു​ര​യ്ക്ക​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സാ​യൂ​ജ് ചെ​ത്തി​ക്ക​ളം, സെ​ക്ര​ട്ട​റി ഷാ​ജി വ​ലി​യ​വീ​ട്, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​പ്പ​ൻ ഊ​രാം​വേ​ലി, ജോ​ജി തെ​ക്കേ​ത​ല, കു​ഞ്ഞ​ച്ച​ൻ നാ​ലു​പ​റ, അ​ന്തോ​നി​ച്ച​ൻ പാ​ക്ക​ള്ളി​ൽ, ഫ്രാ​ൻ​സി വെ​ന്ത്യാ​നി​ക്ക​ൽ, ഡേ​മി ന​ന്നാ​ട്ടു​മാ​ലി​ൽ, കു​ഞ്ഞ​ച്ച​ൻ തെ​ക്കേ​ത്ത​ല, സ​ണ്ണി​ക്കു​ട്ടി ന​ന്നാ​ട്ടു​മാ​ലി, മാ​ത്തു​ക്കു​ട്ടി വെ​ണ്‍​മേ​ലി​ൽ, ജി​മ്മി ചെ​ത്തി​ക്ക​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.