സൗ​ത്ത് ഇ​ന്ത്യ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി
Sunday, February 17, 2019 10:37 PM IST
കോ​യ​ന്പ​ത്തൂ​ർ: സൗ​ത്ത് ഇ​ന്ത്യ വെ​യ്റ്റ് ലി​ഫി​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 2019 ന​ട​ത്തി.
തി​രു​മ​ല​യം​പാ​ള​യം നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​ണ് ത​മി​ഴ്നാ​ട്അ​മ​ച്വ​ർ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ, കോ​യ​ന്പ​ത്തൂ​ർ ഡി​സ്ട്രി​ക്ട് അ​മ​ച്വ​ർ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ, നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സൗത്ത് ഇന്ത്യ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​രം ന​ട​ത്തി​യ​ത്.
കേ​ര​ള, ത​മി​ഴ്നാ​ട് , ക​ർ​ണാ​ട​ക, സീ​മാ​ന്ധ്ര, തെ​ലു​ങ്കാ​ന, പോ​ണ്ടി​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വ​നി​താ​വി​ഭാ​ഗ​ത്തി​ൽ 180 പേ​രും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 195പേ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലെ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​ർ ശെ​ന്തി​ൽ, ഡി​സ്ട്രി​ക് അ​മ​ച്വ​ർ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ന്ദ​രം എ​ന്നി​വ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. നെ​ഹ്റു ഗ്രൂ​പ്പ് സി ​ഇ ഒ ​ഡോ. പി. ​കൃ​ഷ്ണ​കു​മാ​ർ,
ത​മി​ഴ്നാ​ട് അ​മ​ച്വ​ർ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ന​വ​രാ​ജ് ബു​ൾ​ഗാ​നി​ൻ ഡാ​നി​യേ​ൽ, കോ​യ​ന്പ​ത്തൂ​ർ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജി.​കെ. സെ​ൽ​വ​കു​മാ​ർ, പി ​ആ​ർ ഒ ​മു​ര​ളീ​ധ​ര​ൻ,
ജെ.​എം. ഫെ​ർ​നാ​സോ, കീ​ത്ത​നാ​കൊ​ണ്ട, പൊ​ൻ​ശീ​ല​ൻ, അ​ൻ​പ​ര​സ​ൻ, ഗു​ണ​ശേ​ഖ​ര​ൻ, ത​മി​ഴ് സെ​ൽ​വ​ൻ, ആ​ർ.​കെ.​രാ​ജ​ൻ, എ.​പി. ശി​വ​കു​മാ​ർ,
കെ.​മ​ഹാ​ലിം​ഗം, ശെ​ന്തി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.