ക​ല്ലേ​പ്പു​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, February 17, 2019 10:39 PM IST
ക​ല്ലേ​പ്പു​ള്ളി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്േ‍​റ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്കു​ശേ​ഷം വി​കാ​രി ഫാ.​ജോ​സ് പൊ​ൻ​മാ​ണി കൊ​ടി ഉ​യ​ർ​ത്തി. ഫാ.​ടോ​ണി സ​ഹ​കാ​ർ​മ്മി​ക​നാ​യി. തു​ട​ർ​ന്ന് മാ​തൃ​സം​ഘ​ത്തി​ന്‍റെ ഭ​ക്ഷ്യ​മേ​ള​യു​ണ്ടാ​യി.
ഇ​ന്നു മു​ത​ൽ 22 വ​രെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​കും. 23-ന് ​അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക എ​ന്നി​വ ഫാ.​ജോ​ജി വ​ട​ക്കേ​ക്ക​ര​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഫാ.​ടോ​ണി അ​റ​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 24-ന് ​ഏ​ഴി​ന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്കും. 4.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഫാ.​ക്രി​സ്റ്റോ തേ​ക്കാ​ന​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഫാ.​ജോ​ബി​ൻ മേ​ലേ​മു​റി​യി​ൽ സ​ന്ദേ​ശം ന​ൽ​കും. 25-ന് 6.30-​ന് മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണം ഉ​ണ്ടാ​കും.