ഗോ​ത്രാ​യ​നം ര​ണ്ടാം ഘ​ട്ടത്തിന് തുടക്കമായി
Sunday, February 17, 2019 11:32 PM IST
തെ​ന്മ​ല: മ​ല​മു​ക​ളി​ലെ കാ​ടിന്‍റെ മ​ക്ക​ളു​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​കാ​വ​സ്ഥ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പു​തു​താ​യി സ​ർ​വീ​സി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി.
കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​റ്റി​സി​യി​ൽ പു​തു​താ​യി സ​ർ​വീ​സി​ലെ​ത്തി പ​രി​ശീ​ല​ന​ത്തി​ലു​ള്ള 37 ഓ​ളം വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​ണ് ഗോ​ത്രാ​യ​നം ര​ണ്ടാം ഘ​ട്ടം എ​ന്ന പേ​രി​ലു​ള്ള എ​ട്ടു ദി​വ​സ​ത്തെ ഗോ​ത്ര പ​ഠ​ന പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​പ്ര​ദീ​പ് ഗോ​ത്ര പ​ഠ​ന പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ല ഇ​റ്റി​സി പ്രി​ൻ​സി​പ്പ​ൽ ജി.​കൃ​ഷ്ണ​കു​മാ​ർ ഗോ​ത്രാ​യ​നം പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ഓ​മ​ന​ക്കു​ട്ട​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​എ​സ്.​മു​രു​കേ​ശ​ൻ, വി​ജ​യ​മ്മ ല​ക്ഷ്മ​ണ​ൻ, ഐ.​മ​ൻ​സൂ​ർ, അ​ഞ്ച​ൽ ബിഡിഒ ​സൗ​മ്യ, കി​ല സിഎ​സ്ഇ ​ഡി കോ​ഴ്‌​സ് കോ ​ഓ​ർ​ഡി​നേ​റ്റ​റും ഫാ​ക്ക​ൽ​റ്റി അം​ഗ​വു​മാ​യ വി.​പി.​റ​ഷീ​ദ്, ഫാ​ക്ക​ൽ​റ്റി ആ​ർ.​എ​സ്. മ​നോ​ജ്, വ​നി​താ വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​കി​ഷോ​ർ, വി.​ഇ ഒ ​ജോ​ബ് സി.​തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ബ്ലോ​ക്കി​ലെ ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വി​ലെ ക്ഷേ​ത്രം ന​ഗ​ർ പ​ട്ടി​ക ഗോ​ത്ര​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു. അ​ഞ്ച​ൽ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തും ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് കി​ല ഇ​റ്റി​സി പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി ഉ​പ​യോ​ഗി​ച്ച് വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ ഏഴ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഗോ​ത്ര​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ളി​ലെ ഗൃ​ഹ സ​ർ​വേ ന​ട​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന സ​ങ്കേ​ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള അ​വ​സ്ഥ​യും മ​ന​സി​ലാ​ക്കും. പ്ര​ദേ​ശ​ത്തു​ള്ള പ​ട്ടി​ക ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പൊ​തു സൗ​ക​ര്യ​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജോ​ലി ല​ഭ്യ​ത തു​ട​ങ്ങി സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ്ഥി​തി​യും സം​ഘം പo​ന വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് കി​ല ഈ​റ്റി​സി പ്രി​ൻ​സി​പ്പ​ലാ​യ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​നൊ​പ്പം ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള യാ​ഥാ​ർ​ഥ്യം കൂ​ടി മ​ന​സി​ലാ​ക്കി പ​ദ്ധ​തി നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും മി​ക​വു​റ്റ​തു​മാ​ക്കാ​ൻ ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.