അ​ഗ്മാ​ര്‍​ക്ക് പ്ര​ദ​ര്‍​ശ​ന​ത്തി​ന് ജ​ന​ത്തി​ര​ക്കേ​റി
Sunday, February 17, 2019 11:32 PM IST
കൊ​ല്ലം: ക​ന്‍റോണ്‍​മെ​ന്‍റ് മൈ​താ​നി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന ദേ​ശീ​യ അ​ഗ്മാ​ര്‍​ക്ക് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കേ​റി. ആ​യി​ര​ങ്ങ​ളാ​ണ് മൂ​ന്നു​ദി​വ​സം കൊ​ണ്ട് മേ​ള സ​ന്ദ​ര്‍​ശി​ച്ച​ത്.
ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം കേ​ര​ളം ആ​തി​ഥ്യം വ​ഹി​ക്കു​ന്ന മേ​ള​യെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കൊ​ല്ലം ന​ഗ​രം ഏ​റ്റെ​ടു​ത്ത കാ​ഴ്ച​യാ​ണ്. അ​വ​ധി ദി​ന​മാ​യ ഇ​ന്ന​ലെ കാ​ഴ്ച​ക്കാ​രെ കൊ​ണ്ട് പ്ര​ദ​ര്‍​ശ​ന ന​ഗ​രി തി​ങ്ങി നി​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ര്‍​ന്ന നി​ര​വ​ധി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
മേ​ള​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം ത​ന്നെ കാ​ഴ്ച​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന ഒ​ന്നാ​ണ്. തെ​ങ്ങ്, പ​ന, ച​ക്ക, തേ​നീ​ച്ച, ക​രി​മ്പ്, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ​യു​ടെ രൂ​പ​ങ്ങ​ളാ​ണ് പ്ര​വേ​ശ​ന ക​ട​വാ​ട​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ടം ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​രെ ആ​ദ്യം വ​ര​വേ​ല്‍​ക്കു​ന്ന​ത് ഒ​രു ആ​ന​യാ​ണ്. ച​ലി​ക്കു​ക​യും ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​ആ​ന യ​ഥാ​ര്‍​ഥ ആ​ന​യെ വെ​ല്ലു​ന്ന ഒ​ന്നാ​ണ്. ഇ​വി​ടെ കാ​ഴ്ച​ക്കാ​ര്‍​ക്ക് സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്.
പ്ര​ധാ​ന പ​വ​ലി​യ​നി​ല്‍ അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള രാ​ജ്യ​ത്തെ പ്ര​ധാ​ന 60ഓ​ളം ക​മ്പ​നി​ക​ളു​ടെ സ്റ്റാ​ളു​ക​ളാ​ണ്. വെ​ളി​ച്ചെ​ണ്ണ മു​ത​ല്‍ അ​ടു​ത്തി​ടെ അ​ഗ്മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ മ​റ​യൂ​ര്‍ ശ​ര്‍​ക്ക​ര വ​രെ സ്റ്റാ​ളു​ക​ളി​ലു​ണ്ട്. അ​ഗ്മാ​ര്‍​ക്ക് സ്റ്റാ​ളു​ക​ള്‍​ക്ക് പു​റ​മെ പാ​ലോ​ട് ജ​വ​ഹ​ര്‍ ലാ​ല്‍ നെ​ഹ്‌​റു ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, ആ​ത്മ, കോ​ട്ടു​ക്ക​ല്‍ കൃ​ഷി ഫാം, ​കേ​ര​ള ദി​നേ​ശ്, ഹോ​ര്‍​ട്ടി​കോ​ര്‍​പ് തു​ട​ങ്ങി​യ​വ​യു​ടെ സ്റ്റാ​ളു​ക​ളു​മു​ണ്ട്. ച​ക്ക കൊ​ണ്ടു​ള്ള ഐ​സ്‌​ക്രീം, ഹ​ല്‍​വ, ഉ​ണ്ണി​യ​പ്പം, തെ​ര​ളി എ​ന്നി​വ​യ്്ക്കാ​യി പ്ര​ത്യേ​ക സ്റ്റാ​ളും പ​വ​ലി​യ​നി​ലു​ണ്ട്. 75 കി​ലോ തൂ​ക്ക​മു​ള്ള മ​ര​ച്ചീ​നി, എ​ണ്ണ​പ്പ​ന​ക്കു​രു എ​ന്നി​വ ആ​ത്മ​ത​യു​ടെ സ്റ്റാ​ളി​ലു​ണ്ട്. ടി​ഷ്യു ക​ള്‍​ച്ച​ര്‍ വാ​ഴ, പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍,ഓ​ര്‍​ക്കി​ഡ് എ​ന്നി​വ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍റെ സ്റ്റാ​ളി​ലു​ണ്ട്.
ഇ​തി​ന് പു​റ​മെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വ​ലി​യ ശേ​ഖ​രം ഷോ​പ്പി​ങ് ഏ​രി​യ​യി​ലെ സ്റ്റാ​ളി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഭ​ക്ഷ​ണ​ത്തി​നാ​യി ഫു​ഡ് കോ​ര്‍​ട്ട്, കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ ബോ​ട്ടി​ങ്ങ്, കാ​ര്‍, ഡ്രാ​ഗ​ണ്‍ തു​ട​ങ്ങി​യ​വ​യും കാ​ഴ്ച​ക്കാ​ര്‍​ക്ക് വി​രു​ന്നൊ​രു​ക്കി സ​സ്യ പു​ഷ്പ ഫ​ല പ്ര​ദ​ര്‍​ശ​ന​വും മേ​ള​യെ വ്യ​ത്യ​സ്തമാ​ക്കു​ന്നു. ദി​വ​സ​വും രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒന്പതുവ​രെ ന​ട​ക്കു​ന്ന മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൗ​തു​കം പ​ക​ര്‍​ന്ന്
പ​ക്ഷി-​മൃ​ഗാ​ദി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം

കൊ​ല്ലം: ഒ​ന്ന​ര ല​ക്ഷം വി​ല​യു​ള്ള ക​നേ​ഡി​യ​ന്‍ ആ​ട്്, കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ പ​ശു, ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള ഗീ​ര്‍ കാ​ള- ജ​ന്തു വൈ​വി​ധ്യ പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ഗ്മാ​ര്‍​ക്ക് പ്ര​ദ​ര്‍​ശ​ന മേ​ള​യി​ലെ പെ​റ്റ് ഷോ.
​ല​ക്ഷ​ങ്ങ​ള്‍ മോ​ഹ വി​ല​യു​ള്ള സി​രോ​ഹി ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​ടി​ന്‍റെ കു​ട്ടി​ക്ക് മാ​ത്രം 30000 രൂ​പ വി​ല വ​രും. ഓ​മ​ന മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടേ​യും വ​ലി​യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ 300ഓ​ളം മു​ട്ട​ക​ളി​ടു​ന്ന ബി​വൈ​ത്രി-80, ക​രി​ങ്കോ​ഴി, ഗ്രാ​മ​ശ്രീ, നാ​ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് കോ​ഴി​ക​ളു​ടെ ശേ​ഖ​രം.
ഒ​ട്ട​കം, കു​തി​ര, ജെല്ലി​ക്കെ​ട്ട് കാ​ള, നാ​ട​ന്‍ പ​ശു​ക്ക​ള്‍, വെ​ച്ചൂ​ര്‍ പ​ശു, കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ എ​ന്നി​വ കാ​ണി​ക​ള്‍​ക്ക് കാ​ഴ്ചാ വി​രു​ന്നാ​ണ്. കൂ​ടാ​തെ ആ​ഫ്രി​ക്ക​ന്‍ ത​ത്ത, യ​മു, ട​ര്‍​ക്കി, മ​ല​ബാ​റി ആ​ട് എ​ന്നി​വ​യെ​ല്ലാം പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ട്.