ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​മേ​ള ഇന്നുമുതൽ
Sunday, February 17, 2019 11:34 PM IST
പ​ത്ത​നാ​പു​രം : ഗാ​ന്ധി​ഭ​വ​ന്‍ ക​ലാ​മേ​ള 2019 ഇന്നു മു​ത​ല്‍ 21 വ​രെ ഗാ​ന്ധി​ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഇ​ന്ന് വൈ​കുന്നേരം അഞ്ചിന് ​ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെയ്യും.
പ​രി​പാ​ടി​ക​ളി​ല്‍ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.രാത്രി ഏഴിന് ​വ​ട​ക​ര വ​ര​ദ​യു​ടെ നാ​ട​കം അ​ച്ഛ​ൻ അ​ര​ങ്ങ​ത്ത് അ​വ​ത​രി​പ്പി​ക്കും. നാളെ രാത്രി ഏഴിന് ​കൊ​ച്ചി​ന്‍ സം​ഘ​മി​ത്ര​യു​ടെ നാ​ട​കം അ​തി​ജീ​വ​ന​കാ​റ്റ്. 20, 21, തീ​യ​തി​ക​ളി​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഭാ​ര​ത് ഭ​വ​നും ഗാ​ന്ധി​ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ശ്മീ​രി, പ​ഞ്ചാ​ബി നൃ​ത്ത​ങ്ങ​ളും നി​ഴ​ല്‍ പാ​വ കൂ​ത്തും അ​വ​ത​രി​പ്പി​ക്കും. ​മേ​ള 21 ന് ​സ​മാ​പി​ക്കും.