ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി നാളെ
Sunday, February 17, 2019 11:34 PM IST
കൊല്ലം: ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഇ​വി​എം/​വി​വി പാ​റ്റ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 151, 152, 153 ന​മ്പ​ര്‍ ബൂ​ത്തു​ക​ളാ​യ എ​ഴി​പ്പു​റം ക​ണ്ണാം​തോ​ട​ത്ത് ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ മൊ​മ്മോ​റി​യ​ല്‍ യു​പി​എ​സി​ല്‍ രാ​വി​ലെ ഒ​ന്പ തി​ന് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ സം​ഘം പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ത​ഹ​സീ​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി നാളെ മു​ത​ല്‍ 25 വ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും 26നും 27​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ട​ക്കും. പ​രി​പാ​ടി​യി​ല്‍ എ​ല്ലാ വോ​ട്ട​ര്‍​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പ​ട്ട​ത്താ​നം കാ​വ​ടി ഇന്ന്

കൊ​ല്ലം: പ​ട്ട​ത്താ​നം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​യം ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ട്ട​ത്താ​നം കാ​വ​ടി ഇന്ന് ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള കാ​പ്പു​കെ​ട്ട് ച​ട​ങ്ങ് ആ​രം​ഭി​ച്ചു. രാ​വി​ലെ 7.20ന് ​മു​ണ്ട​യ്ക്ക​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. മു​റി​ച്ചാ​ലും​മൂ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പോ​ള​യ​ത്തോ​ട്, അ​ക്ക​ര തെ​ക്കേ​മു​ക്ക് പൊ​ന്ന​ര​യാ​ൽ​മൂ​ട് അ​യ്യ​പ്പ​ക്ഷേ​ത്രം, കൊ​ച്ചു​കോ​വി​ൽ വ​ഴി തി​രി​കെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തും. 9.15ന് ​കാ​വ​ടി അ​ഭി​ഷേ​കം, 9.15ന് ​കാ​വ​ടി അ​ഭി​ഷേ​കം, അ​ഷ്ട​ദ്ര​വ്യ അ​ഭി​ഷേ​കം, 10.30ന് ​ഉ​ച്ച​പൂ​ജ, 11ന് ​ന​ട അ​ട​യ്ക്ക​ൽ, അ​ന്ന​ദാ​നം എ​ന്നി​വ​യോ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും.