പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​ക​ണം: ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Sunday, February 17, 2019 11:34 PM IST
കൊല്ലം: പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​ക​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പും വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ന​വ​കേ​ര​ള​ത്തി​ന് പു​തി​യ ഭ​വ​ന സാ​ക്ഷ​ര​ത' ഏ​ക​ദി​ന ശി​ല്പ​ശാ​ല പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​മാ​ണ രീ​തി​ക​ളി​ല്‍ മാ​റ്റം ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന ഭ​വ​ന നി​ര്‍​മാ​ണം അ​വ​ലം​ബി​ക്കു​ന്ന​തി​ന് പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളും പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യും സം​യോ​ജി​പ്പി​ക്കാ​ന്‍ ക​ഴി​യ​ണം. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഭ​വ​നം നി​ര്‍​മ്മി​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ന്‍ സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളും യു​വ എ​ഞ്ചി​നീ​യ​ര്‍​മാ​രും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പാ​ര്‍​പ്പി​ട​വും പ​രി​സ്ഥി​തി​യും, സു​സ്ഥി​ര ഭ​വ​ന നി​ര്‍​മാ​ണം, വി​ഭ​വ​ങ്ങ​ളു​ടെ​യും ചെ​ല​വി​ന്‍റെയും ചു​രു​ക്കം, ദു​ര​ന്ത മേ​ഖ​ല​യി​ലെ ഭ​വ​ന​ങ്ങ​ള്‍, നി​ര്‍​മാ​ണ സം​സ്‌​കാ​രം, പു​ന​ര്‍​വി​ചി​ന്ത​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍ ന​ട​ന്നു.
ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ഹൗ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ വി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, ടി.​കെ.​എം കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​സ്. അ​യൂ​ബ്, വി.​എ​ച്ച്.​എ​സ്.​ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കു​ര്യ​ന്‍ എ. ​ജോ​ണ്‍, പ്രഫ. യൂ​ജി​ന്‍ പ​ണ്ടാ​ല, ഡോ. ​എ.​എ​സ്. ദി​ലി, ഡോ. ​ജെ. ഉ​ദ​യ​കു​മാ​ര്‍, ജി. ​ജ​യ​കൃ​ഷ്ണ​ന്‍, ഉ​മാ ജി. ​ഉ​ണ്ണി​ത്താ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.