ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ കൃ​ഷി വ​കു​പ്പ്
Sunday, February 17, 2019 11:34 PM IST
കൊല്ലം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​തി​വ​ര്‍​ഷം 6000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കും. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പ്ര​ധാ​ന്‍​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി വ​ഴി നാ​ല് മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മൂ​ന്നു തു​ല്യ ഗ​ഡു​ക്ക​ളാ​യി 2000 രൂ​പ വീ​ത​മാ​ണ് അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ല​ഭി​ക്കു​ക. സ​ഹാ​യ​ധ​നം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പി​ക്കും.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭൂ​രേ​ഖ പ്ര​കാ​രം ര​ണ്ടു ഹെ​ക്ട​റി​ന് താ​ഴെ കൃ​ഷി ഭൂ​മി​യു​ള്ള ക​ര്‍​ഷ​ക​ന്‍, ഭാ​ര്യ, അ​വ​രു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പെ​ടു​ന്ന കു​ടും​ബ​ത്തി​നാ​ണ് അ​ര്‍​ഹ​ത. ചെ​റു​കി​ട നാ​മ​മാ​ത്ര കു​ടും​ബ​ത്തി​ലെ ക​ര്‍​ഷ​ക​ന്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം 201819 ല്‍ ​ക​ര​മ​ട​ച്ച ര​സീ​തി​ന്റെ പ​ക​ര്‍​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, ഗൃ​ഹ​നാ​ഥ​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പേ​രും വി​വ​ര​വും അ​ട​ങ്ങി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് പേ​ജി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യോ മ​റ്റേ​തെ​ങ്കി​ലും കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടേ​യോ പ​ക​ര്‍​പ്പ് എ​ന്നി​വ​യും സ​മ​ര്‍​പ്പി​ക്ക​ണം.
സ്വ​ന്ത​മാ​യി ര​ണ്ടു ഹെ​ക്ട​റി​ല്‍ കൂ​ടു​ത​ല്‍ വ​സ്തു ഉ​ള്ള​വ​ര്‍, കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍​ഭ​ര​ണ​ഘ​ട​നാ​ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​മ്പ്/​നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ (ക്ലാ​സ് 4 ഗ്രൂ​പ് ഡി ​ഒ​ഴി​കെ), നി​ല​വി​ലു​ള്ള/​മു​മ്പു​ണ്ടാ​യി​രു​ന്ന മ​ന്ത്രി​മാ​ര്‍, ഇ​രു പാ​ര്‍​ല​മെന്‍റ് സ​ഭ​ക​ളി​ലേ​യും അം​ഗ​ങ്ങ​ള്‍, നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍, ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, മേ​യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ര്‍, കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍​ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ച് 10,000 രൂ​പ മു​ത​ല്‍ പെ​ന്‍​ഷ​നു​ള്ള​വ​ര്‍ (ക്ലാ​സ് 4 ഗ്രൂ​പ് ഡി ​ഒ​ഴി​കെ), അ​വ​സാ​ന അ​സെ​സ്മെ​ന്റ് വ​ര്‍​ഷം നി​കു​തി അ​ട​ച്ച​വ​ര്‍ തു​ട​ങ്ങി​യ​വ​രെ പ​ദ്ധ​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ടോ​ള്‍​ഫ്രീ ന​മ്പ​റു​ക​ളാ​യ 1800 425 1661, 1800 180 1551 ന​മ്പ​രു​ക​ളി​ലോ വാ​ട്ട്സ്ആ​പ് ന​മ്പ​രാ​യ 94470 51661 ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.