മാ​ലി​ന്യ​സം​സ്‌​ക​ര​ണം സം​സ്‌​കാ​ര​മാ​യി മാ​റ​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Sunday, February 17, 2019 11:34 PM IST
കൊല്ലം: സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വ​നി​താ ശു​ചി​മു​റി​ക​ളി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍ സ്ഥാ​പി​ച്ച മൂ​ന്ന് യൂ​ണി​റ്റ് സാ​നി​ട്ട​റി നാ​പ്കി​ന്‍ ഡി​സ്‌​ട്രോ​യ​ര്‍ മെ​ഷീ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെയ്തു. മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​ത് ഒ​രു സം​സ്‌​കാ​ര​മാ​യി നി​ല​നി​റു​ത്തി അ​തി​നാ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണം. അ​വ പ​രി​പാ​ലി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യും വേ​ണം.
സ്‌​കൂ​ളു​ക​ളി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ ക​മ്പോ​സ്റ്റ് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് സം​സ്‌​ക​രി​ക്ക​ണം. അ​തി​ല്‍ നി​ന്നു​‍​ണ്ടാ​കു​ന്ന ജൈ​വ​വ​ളം പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​രു ശീ​ല​മാ​ക്കി മാ​റ്റു​ക​യും വേ​ണമെന്നും പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.
എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി. ​ഷാ​ജി, ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ. ​ലാ​സ​ര്‍, ഇ​ന്ത്യ​ന്‍ ബാ​ങ്ക് സോ​ണ​ല്‍ മാ​നേ​ജ​ര്‍ സു​രേ​ഷ്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ പ​ത്മ​കു​മാ​ര്‍, എ.​ഡി.​സി മാ​രാ​യ ടി.​കെ. സ​യൂ​ജ, അ​നു, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ യു.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.