ഹിമകിരണം: ശില്പശാല സംഘടിപ്പിച്ചു
Sunday, February 17, 2019 11:34 PM IST
കൊ​ല്ലം: ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന ഹി​മ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം സി.​ജെ ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു.
ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ കു​ട്ടി​ക​ള്‍​ക​ളു​ടെ പു​ന​ര​ധി​വാ​സ​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന പ​ല വ്യ​ക്തി​ക​ളും വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ലെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ടു​ന്നു എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​വ​ര്‍​ക്ക് ഇ​തു​മൂ​ലം ഭ​ക്ഷ​ണം, വ​സ്ത്രം, പാ​ര്‍​പ്പി​ടം തു​ട​ങ്ങി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളും നി​ഷേ​ധി​യ്ക്ക​പ്പെ​ടു​ന്നു. ഹി​മ​കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ ഇ​ങ്ങ​നെ​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​കു​ന്ന​തോ​ടെ ഇ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ ഹി​മ​കി​ര​ണം പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. കൊ​ട്ടി​യം ക്രി​സ്തു ജ്യോ​തി അ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി​ജു ബെ​ന്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി. ​കോ​മ​ള​കു​മാ​രി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ റ്റി​ജു റേ​ച്ച​ല്‍, എ​യ്ഡ​ഡ്-​അ​ണ്‍​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
എ​ല്‍​എ​എ​സ് ട്രാ​ന്‍​സ്‌​ജെ​ൻഡ​ര്‍ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​യ, ചി​ത്ര, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പ്ര​വ​ര്‍​ത്ത​ക സൂ​ര്യ എ​ന്നി​വ​ര്‍ ക്ലാ​സ് എ​ടു​ത്തു.