മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് സ​ഞ്ചി​ക​ള്‍ നി​ര്‍​മ്മി​ച്ച് ച​വ​റ കോ​ളേ​ജ്
Sunday, February 17, 2019 11:34 PM IST
ച​വ​റ: ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലെ എ​ന്‍എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ ശേ​ഖ​ര​ണ സ​ഞ്ചി​ക​ള്‍ നി​ര്‍​മ്മി​ച്ചു.​
ഒ​ഴി​ഞ്ഞ കാ​ര്‍ ബോ​ര്‍​ഡു​ക​ള്‍, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ക​ട​ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണ ക​വ​റു​ക​ള്‍ നി​ര്‍​മ്മി​ച്ച​ത്.​ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മ്മി​ച്ച ക​വ​റു​ക​ള്‍ ഇ​രു​പ​ത്തി​യൊ​ന്ന് ക്ലാ​സ് മു​റി​ക​ളി​ല്‍ വ​ച്ച് ക്ലാ​സു​ക​ളി​ലെ പേ​ന, ക​ട​ലാ​സ്, ഉ​പ​യോ​ഗി​ച്ച ക​ഴി​ഞ്ഞ വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഇ​തി​ല്‍ നി​ക്ഷേ​പി​ക്കും.​ ക്ലീ​ന്‍ കാ​മ്പ​സ് ഗ്രീ​ന്‍ കാ​മ്പ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് ഈ ​പ​രി​പാ​ടി.
ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് ക​പ്പു​ക​ളി​ല്‍ ചാ​യം അ​ടി​ച്ച് കോ​ളേ​ജി​ല്‍ ചെ​ടി​ക​ള്‍ വ​ള​ര്‍​ത്താ​നും തു​ട​ക്കം കു​റി​ച്ചു.​ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​മി​നി.​എം, രാ​ജ​ന്‍,എ​ന്‍എ​സ്​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​ജി.​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പി​ര​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.