കു​ടി​പ്പ​ള​ളി​ക്കു​ടം ആ​ശാ​ന്മാ​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷ​മാ​യി വേ​ത​ന​മി​ല്ല
Sunday, February 17, 2019 11:34 PM IST
കൊ​ല്ലം :കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കു​ടി​പ്പ​ള​ളി​ക്കൂ​ടം ആ​ശാന്മാർ​ക്കും ആ​ശാ​ട്ടി​മാ​ർ​ക്കും വേ​ത​നം ന​ൽ​കാ​താ​യി​ട്ട് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ടു​ന്നു.
2017 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി വേ​ത​നം ന​ൽ​കി​യ​ത്. പ്ര​തി​മാ​സം 500 രൂ​പ​യാ​യി​രു​ന്നു വേ​ത​നം. മു​ന്പ് ആ​റു​മാ​സം കൂ​ടു​ന്പോ​ൾ തു​ക ന​ൽ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​വ​രു​ടെ പ്ര​തി​മാ​സ വേ​ത​നം ആ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ 2018 ഫെ​ബ്രു​വ​രി ഏ​ഴി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഒ​ഴി​ച്ച് മ​റ്റെ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നും വ​ർ​ധി​പ്പി​ച്ച തു​ക ന​ൽ​കി​യി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള​ള ഇവരുടെ അ​പേ​ക്ഷ​ക​ളിന്മേൽ റ​വ​ന്യൂ ഇ​ൻ​സ്പ​ക്ട​റന്മാർ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വേ​ത​നം ന​ൽ​കാ​ത്ത​തി​ൽ അ​ഖി​ല കേ​ര​ള കു​ടി​പ്പ​ള​ളി​ക്കൂ​ടം ( നി​ല​ത്തെ​ഴു​ത്ത്) ആ​ശാ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ര​ക്ഷാ​ധി​കാ​രി ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് പന്മനഗോ​പി​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ഇ​ട​ക്കു​ള​ങ്ങ​ര തു​ള​സി, എം ​പ്രി​താ, ടി. ​ഗം​ഗാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സംഗിച്ചു