ര​ക്ത​സാ​ക്ഷി​ത്വം പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഭി​മാ​നം: പി.​കെ. ജ​യ​ല​ക്ഷ്മി
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ: കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ ല​ക്കി​ടി വാ​ഴ​ക്ക​ണ്ടി​യി​ൽ ഹ​വി​ൽ​ദാ​ർ വി.​വി. വ​സ​ന്ത​കു​മാ​റി​നെ കേ​ര​ള ജ​ന​ത എ​ക്കാ​ല​വും ഓ​ർ​ക്കു​മെ​ന്ന് എ​ഐ സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.
പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ കു​റു​മ സ​മു​ദാ​യാം​ഗ​മാ​യ വ​സ​ന്ത കു​മാ​റി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം കേ​ര​ള​ത്തി​ലെ നാ​ല​ര ല​ക്ഷം വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹ​ത്തി​ന് ദുഃ​ഖ​ത്തോ​ടൊ​പ്പം അ​ഭി​മാ​ന​വു​മാ​ണ​ന്ന് ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.
സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്ത് വൈ​ദേ​ശി​ക ശ​ക്തി​ക​ളോ​ട് ഏ​റ്റു​മു​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച ച​രി​ത്ര​മാ​ണ് കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റേ​ത്. വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ന്യാ​യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ജ​യ​ല​ക്ഷ്മി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ജ​യ​ല​ക്ഷ്മി സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ലും സം​ബ​ന്ധി​ച്ചി​രു​ന്നു.