വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Sunday, February 17, 2019 11:47 PM IST
മാ​ന​ന്ത​വാ​ടി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മാ​ന​ന്ത​വാ​ടി അ​മൃ​ത വി​ദ്യാ​ല​യം. സ്കൂ​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി ചേ​ർ​ന്ന് 44 ചി​രാ​തു​ക​ൾ ക​ത്തി​ച്ചാ​ണ് ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ബ്ര​ഹ്മ​ചാ​രി​ണി ശാ​ലി​നി ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മൗ​ന ജാ​ഥ ന​ട​ത്തി

പെ​രി​ക്ക​ല്ലൂ​ർ: പു​ൽ​വാ​മ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ഹ​വി​ൽ​ദാ​ർ വ​സ​ന്ത​കു​മാ​റി​നു ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് ടൗ​ണി​ൽ മൗ​ന​ജാ​ഥ ന​ട​ത്തി. വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ബോ​ബി ത​ട​ത്തി​ൽ, മാ​ത്യു പാ​ത്തി​ക്ക​ൽ, ഡാ​മി​ൻ ജോ​സ​ഫ്, ജോ​ബി തെ​ള്ളി​യാ​മ്മേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.