പു​ൽ​പ്പ​ള്ളി​യി​ൽ ന​ട​ന്ന മി​ഷ​ൻ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ
Sunday, February 17, 2019 11:47 PM IST
പു​ൽ​പ്പ​ള്ളി: മി​ഷ​ൻ ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​താ 46മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്രേ​ഷി​ത റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ത​ക​ൾ മാ​യി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ ന​വ്യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നേ​ക്കു​ന്ന സ്നേ​ഹ സ​ന്ദേ​ശ റാ​ലി​യി​ൽ ഒ​രേ മ​ന​സോ​ടെ വ​യ​നാ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ണി​നി​ര​ന്ന​ത്.
പേ​പ്പ​ൽ പ​താ​ക​ക​ളു​മാ​യി നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ടേ​യും നാ​സി​ക് ഡോ​ളു​ക​ളു​യു​ടെ​യും ബാ​ന്‍റ് സെ​റ്റു​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ 46 ബു​ള്ള​റ്റു​ക​ളു​ടെ​യും മു​ത്തു​ക്കു​ടു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. പു​ൽ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട് സ്നേ​ഹ സ​ന്ദേ​ശ റാ​ലി​ക്ക് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന അം​ഗ​ങ്ങ​ൾ വൈ​ദി​ക​ർ​ക്ക് പി​ന്നി​ലാ​യി അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ, മ​ണി​മൂ​ളി, നീ​ല​ഗി​രി, ചു​ങ്ക​ക്കു​ന്ന്, ത​രി​യോ​ട്, ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ല്ലോ​ടി, ദ്വാ​ര​ക, പ​യ്യ​ന്പ​ള്ളി, ന​ട​വ​യ​ൽ എ​ന്നീ​ക്ര​മ​ത്തി​ൽ ആ​യി​രു​ന്നു വി​വി​ധ ഇ​ട​വ​ക​ക​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​മേ​ന്തി റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഉ​ച്ച​യ്ക്ക് 2.30 ന് ​ആ​രം​ഭി​ച്ച റാ​ലി ര​ണ്ട​ര കി​ലോ​മി​റ്റ​ർ പി​ന്നി​ട്ട് പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴും വി​ശ്വാ​സി സ​മൂ​ഹം ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. 4.30 ന് ​സ​മാ​പ​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്പോ​ഴും സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​ന്നു​ള്ള സ്നേ​ഹ സ​ന്ദേ​ശ റാ​ലി തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു അ​ഞ്ച​ര​യോ​ടെ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ്നേ​ഹ സ​ന്ദേ​ശ റാ​ലി ദേ​വാ​ല​യ​ത്തി​ലെ​ത്തി​ചേ​ർ​ന്ന​ത്.
വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ, കെ​സി​വൈ​എം, മാ​തൃ​വേ​ദി, അ​ൽ​മാ​യ സം​ഘ​ട​ന​ൾ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. റാ​ലി കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ കാ​ത്തു നി​ന്നി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ​ത്തി​യ മി​ഷ​ൻ ലീ​ഗ് സ്നേ​ഹ സ​ന്ദേ​ശ റാ​ലി​യെ ഇ​രു​കൈ​ക​ളും നീ​ട്ടി​യാ​യി​രു​ന്നു കു​ടി​യേ​റ്റ ഗ്രാ​മം സ്വീ​ക​രി​ച്ച​ത്.
ഫാ. ​സ​ജി കോ​ട്ടാ​യി​ൽ, ഫാ. ​സി​ബി​ച്ച​ൻ ചേ​ല​യ്ക്ക​പ്പ​ള്ളി, ഫാ. ​മാ​ത്യു പൈ​ക്കാ​ട്ട്, ഫാ. ​തോ​മ​സ് പൊ​ൻ തൊ​ട്ടി, ഫാ. ​വി​ൻ​സെ​ന്‍റ് പു​തു​ശേ​രി, ഫാ. ​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ഫാ. ​തോ​മ​സ് പ​രു​ന്ത​നോ​ലി​ൽ, ഫാ. ​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ, ഫാ. ​ജോ​യി തു​രു​ത്തേ​ൽ, ഫാ. ​നി​ഷി​ൻ തേ​ന​ന്പ​ള്ളി​യി​ൽ, ഫാ. ​ബി​ജു തൊ​ണ്ടി​പ്പ​റ​ന്പി​ൽ, ഫാ. ​സ​ജി ഇ​ള​യേ​ട​ത്ത്, ഫാ. ​സു​നി​ൽ മീ​ത്തി​ൽ, ഫാ. ​ജോ​ണ്‍ പു​ളി​ന്താ​നം, ഫാ. ​സ​ജി കാ​ട്ടാം​കോ​ട്ടി​ൽ, ഫാ. ​ബി​ജു മാ​വ​റ, ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, ഫാ. ​സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്ത്, ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ, ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ, ഫാ. ​അ​നി​ഷ് പ​യ്യാ​ല​യി​ൽ, ഫാ. ​ഷാ​ജു മു​ള​വേ​ലി​ക്കു​ന്നേ​ൽ, ഫാ. ​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ, ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.