ച​ർ​ച്ച് ബി​ല്ലി​ലൂ​ടെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കെ​ട്ടു​റ​പ്പി​നെ ത​ക​ർ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട: ആ​ന്‍റോ അ​ഗ​സ്റ്റി​ൻ
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ: ച​ർ​ച്ച് ബി​ല്ലി​ലൂ​ടെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കെ​ട്ടു​റ​പ്പി​നെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കെ​ട്ടു​റ​പ്പി​നെ ത​ക​ർ​ക്കു​ക​യാ​ണ് ച​ർ​ച്ച് ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ക്രൈ​സ്ത​വ സ​ഭ​ക​ൾ കേ​ര​ള​ത്തി​ന് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ മ​റ​ന്നും ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ചും ബി​ൽ നി​യ​മ​മാ​ക്കു​ന്ന​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം.
2009ൽ ​വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ബി​ല്ല് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു. ഇ​ട​തു സ​ർ​ക്കാ​ർ ബി​ല്ല് പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.
മ​ത സ്വാ​ത​ന്ത്ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അം​ഗീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ൾ ത​യാ​റ​ല്ല. കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​രും ത​ല​മു​റ​യ്ക്കു​വേ​ണ്ടി കൈ​മാ​റി​വ​രു​ന്ന സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക്കാ​നു​ള്ള ഗൂ​ഢ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ബി​ല്ലെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.