എ​ങ്ങ​നെ​യെ​ഴു​ത​ണ​മെ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി: പി.​കെ. പാ​റ​ക്ക​ട​വ്
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ: എ​ങ്ങ​നെ​യെ​ഴു​ത​ണ​മെ​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ പി.​കെ. പാ​റ​ക്ക​ട​വ് പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച മി​നി​ക്ക​ഥാ​ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പു​തി​യ എ​ഴു​ത്തു​കാ​ർ സ്വ​ന്ത​മാ​യ പാ​ത വെ​ട്ടി​യു​ണ്ടാ​ക്കു​ക​യും ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കു​ക​യും വേ​ണം. ക​ഥ എ​ന്ന​ത് പ​രു​പ​രു​ത്ത വ​ർ​ത്ത​മാ​ന​യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ത് സ്വാ​ത​ന്ത്ര്യ​മാ​ണ്. രാ​സ​വ​ളം ചേ​ർ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ത​ന്‍റെ ക​ഥ ചെ​റു​താ​യി മി​നി​ക്ക​ഥ​യാ​യി മാ​റി​യ​തെ​ന്നും പാ​റ​ക്ക​ട​വ് പ​റ​ഞ്ഞു. ക​ഥ​യ്ക്കും ക​വി​ത​യ്ക്കു​മി​ട​യി​ലു​ള്ള ഒ​രു ക​ല​യാ​ണ് മി​നി​ക്ക​ഥ. കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ഹി​ത്യ​രൂ​പ​മാ​ണ​ത്.
പെ​ട്ടെ​ന്ന് മി​ന്നി​ത്തെ​ളി​യു​ന്ന ക​ല​യാ​യ​തി​നാ​ൽ മി​നി​ക്ക​ഥ​യെ മി​ന്ന​ൽ​ക്ക​ഥ​യെ​ന്നും വി​ളി​ക്കു​ന്നു. ജീ​വി​ത​നി​രീ​ക്ഷ​ണ​മാ​ണ് ക​ഥ​എ​ഴു​താ​ൻ സ്വാ​യ​ത്ത​മാ​ക്കേ​ണ്ട​തെ​ന്നും പാ​റ​ക്ക​ട​വ് പ​റ​ഞ്ഞു. എ​സ്കെ​എം​ജെ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​സു​നി​ൽ​കു​മാ​ർ പ്ര​സം​ഗി​ച്ചു. ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ഷാ​ജി പു​ൽ​പ്പ​ള്ളി, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, അ​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.