അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 23ന്; ​ബി​ജെ​പി നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും
Sunday, February 17, 2019 11:47 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ടി.​എ​ൽ. സാ​ബു​വി​നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​പി​എ​മ്മി​ലെ ജി​ഷ ഷാ​ജി​ക്കു​മെ​തി​രെ ഭ​ര​ണ​സ​മി​തി​യി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൊ​ണ്ടു​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 23ന്. ​ചെ​യ​ർ​മാ​നെ​തി​രാ​യ പ്ര​മേ​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​നു എ​തി​രാ​യ​തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും.
35 അം​ഗ കൗ​ണ്‍​സി​ലാ​ണ് ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും പ​തി​നേ​ഴു വീ​തം അം​ഗ​ങ്ങ​ളു​ണ്ട്. എ​ന്നി​രി​ക്കെ അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളി​ൽ കൗ​ണ്‍​സി​ലി​ലെ ഏ​ക ബി​ജെ​പി അം​ഗ​ത്തി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. പ​ഴു​പ്പ​ത്തൂ​ർ വാ​ർ​ഡി​ൽ​നി​ന്നു​ള്ള എം.​കെ. സാ​ബു​വാ​ണ് കൗ​ണ്‍​സി​ലി​ലെ ബി​ജെ​പി പ്ര​തി​നി​ധി. ഇ​ദ്ദേ​ഹ​വും അ​നു​കൂ​ലി​ച്ചാ​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​കും. വി​ട്ടു​നി​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തു​ല്യ​നി​ല പാ​ലി​ക്കും. അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളി​ൽ ന​റു​ക്കെ​ടു​പ്പ് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക്കു ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു തു​ട​രാ​നാ​കും.
ന​ഗ​ര​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​നു ഒ​ന്പ​തും മു​സ്ലിം ലീ​ഗി​നു എ​ട്ടും അം​ഗ​ങ്ങ​ളു​ണ്ട്. 16 പ്ര​തി​നി​ധി​ക​ളാ​ണ് സി​പി​എ​മ്മി​നു. യു​ഡി​എ​ഫി​ലെ മു​ഴു​വ​ൻ കൗ​ണ്‍​സി​ല​ർ​മാ​രും ഒ​പ്പി​ട്ട​താ​ണ് കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം. വി​ജ​യ​ൻ, മു​സ്ലിം ലീ​ഗി​ലെ പി.​പി. അ​യ്യൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മു​നി​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കു ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ.
സി​പി​എ​മ്മി​ലെ സി.​കെ. സ​ഹ​ദേ​വ​നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ടി​ക്ക​റ്റി​ൽ ഭ​ര​ണ സ​മി​തി​യി​ലെ​ത്തി​യ ടി.​എ​ൽ. സാ​ബു​വി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് സി​പി​എം ഭ​ര​ണം പി​ടി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ഒ​രു വ​ർ​ഷ​ത്തേ​ക്കു ചെ​യ​ർ​മാ​ൻ സ്ഥാ​നം സി​പി​എം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് സ​ഹ​ദേ​വ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ടി.​എ​ൽ. സാ​ബു ചെ​യ​ർ​മാ​നാ​യ​ത്.
ഇ​ദ്ദേ​ഹം പ​ദ​വി​യി​ൽ ഒ​രു വ​ർ​ഷം തി​ക​യ്ക്കാ​ൻ മൂ​ന്നു മാ​സം ബാ​ക്കി​യി​രി​ക്കെ​യാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നേ​ര​ത്തേ കൗ​ണ്‍​സി​ലി​ൽ കോ​ണ്‍​ഗ്ര​സി​നു എ​ട്ട് അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​വ​ള്ളി​ക്കു​ന്ന് വാ​ർ​ഡ് എ​ൽ​ഡി​എ​ഫി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് അം​ഗ​ബ​ലം ഒ​ന്പ​താ​യ​ത്.
കൗ​ണ്‍​സി​ലി​ലെ ബി​ജെ​പി അം​ഗം അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സും ലീ​ഗും. ബി​ജെ​പി കൗ​ണ്‍​സി​ല​റു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.
അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​കു​ക​യും ബി​ജെ​പി നി​ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ​യും ഡ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​നെ​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കു​ന്ന​തി​നു വ​ഴി​യൊ​രു​ങ്ങും. എ​ന്നാ​ൽ ബി​ജെ​പി അം​ഗം അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ളെ അ​നു​കൂ​ലി​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സും.