പോ​ലീ​സ് ജ​ന​സേ​വ​ക​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Sunday, February 17, 2019 11:48 PM IST
കേ​ണി​ച്ചി​റ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​ടെ സേ​വ​ക​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ലോ​വ​ർ സ​ബോ​ർ​ഡി​നേ​റ്റ് ക്വാ​ർ​ട്ടേ​ഴ്സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പോ​ലീ​സി​ന്‍റെ സേ​വ​നം വൈ​വി​ധ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മി​ത​രാ​വു​ന്ന സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് താ​മ​സ​സൗ​ക​ര്യ​മു​ണ്ടാ​വു​ന്ന​ത് അ​വ​ർ​ക്ക് വ​ലി​യ ഉ​ത്തേ​ജ​ന​മാ​വും. കു​ടും​ബ​ത്തെ ക​ണ്ടു​കൊ​ണ്ടു ജോ​ലി ചെ​യ്യാ​മെ​ന്ന​തും പ്ര​ശ്ന​ങ്ങ​ളി​ൽ അ​പ്പോ​ൾ ത​ന്നെ ഇ​ട​പെ​ടാ​മെ​ന്ന​തും സൗ​ക​ര്യ​മാ​ണ്. ഇ​താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ണി​ച്ചി​റ​യി​ല​ട​ക്കം പോ​ലീ​സു​കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഒ​രു​ങ്ങി​യ​ത്. ജ​നാ​ധി​പ​ത്യ സം​സ്കാ​ര​ത്തി​ൽ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന് ഏ​റെ പ്ര​വ​ർ​ത്തി​ക്കാ​നു​ണ്ട്. നീ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ ജ​ന​പ​ക്ഷ​ത്ത് നി​ൽ​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യ​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യം. ഇ​തോ​ടൊ​പ്പം ജാ​ഗ്ര​ത​യോ​ടെ പ​ര​മാ​വ​ധി പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കു​ക​യെ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ സാ​ബു, സ്ഥി​രം​സ​മി​തി അം​ഗം ജോ​ർ​ജ് പു​ൽ​പാ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി. ശി​വ​ൻ, വാ​ർ​ഡ് അം​ഗം ല​താ മു​കു​ന്ദ​ൻ, അ​ഡീ​ഷ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​കെ. മൊ​യ്തീ​ൻ​കു​ട്ടി, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു ബെ​ഡ്റൂം, ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത് റൂം ​അ​ട​ങ്ങു​ന്ന ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സാ​ണ് കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നു പി​റ​കി​ലാ​യി പ​ണി​ക​ഴി​പ്പി​ച്ച​ത്. കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. ഫ്ളാ​റ്റ് മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സി​ന് 97 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു.