വി​​ധവ, അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Sunday, February 17, 2019 11:48 PM IST
ക​ൽ​പ്പ​റ്റ: വി​ധ​വ​ക​ളും 50 വ​യ​സ് ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​ക​ളും പെ​ൻ​ഷ​ൻ തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​തി​നു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റും മു​ൻ ചെ​യ​ർ​മാ​നു​മാ​യ എ.​പി. ഹ​മീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
ഗു​ണ​ഭോ​ക്താ​ക്ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഗു​ണ​ഭോ​ക്താ​വ് വി​ധ​വ​യാ​ണെ​ന്നും പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ല്ലാ വ​ർ​ഷ​വും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ഇ​തു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ക​ടു​ത്ത പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്നം സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റോ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ഹ​മീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.