ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു
Sunday, February 17, 2019 11:48 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 കോ​ള​നി​ക​ളി​ൽ സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ നി​ര​ക്ഷ​ര​രാ​യ ആ​ദി​വാ​സി​ക​ളെ സാ​ക്ഷ​ര​രാ​ക്കു​ന്ന വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
200 ഊ​രു​ക​ളി​ൽ ആ​ദി​വാ​സി സാ​ക്ഷ​ര​ത വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത ന​ട​പ്പാ​ക്കി വ​യ​നാ​ടി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​ഥോ​റി​റ്റി ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശ്രീ​ക​ല പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ആ​ദി​വാ​സി മേ​ഖ​ല​യി​ൽ സ്കൂ​ളി​ൽ ന​ന്നു​ള്ള കൊ​ഴി​ഞ്ഞു പോ​ക്കി​ന്‍റെ പ്ര​ധാ​ന കാ​ര​ണം വീ​ട്ടു​കാ​രു​ടെ വി​ദ്യാ​ഭ്യാ​സ കു​റ​വാ​ണ്. അ​തു കൊ​ണ്ട് ഊ​രു​ക​ളി​ൽ സാ​ക്ഷ​ര​ത അ​നി​വാ​ര്യ​മെ​ന്ന് ഡോ.​പി.​എ​സ് ശ്രീ​ക​ല പ​റ​ഞ്ഞു.
നൂ​റ്റാ​ണ്ടു​ക​ളാ​യി ല​ഭ്യ​മാ​കാ​ത്ത അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം വീ​ണ്ടെ​ടു​ത്ത് കൊ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി​ക്ക് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ൽ എ​ന്ന് പ​റ​യു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​യാ​ണ് സാ​ക്ഷ​ര​താ മി​ഷ​ൻ കാ​ണു​ന്ന​ത്. ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ​യും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രെ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.
ഒ​ന്നാം പ​ദ്ധ​തി​യി​ൽ രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷ​വും ഉൗ​രു​ക​ളി​ൽ ക്ലാ​സ് ന​ട​ന്നി​രു​ന്നു. അ​തേ മാ​തൃ​ക​യി​ൽ ത​ന്നെ​യാ​ണ് ര​ണ്ടാം ഘ​ട്ട ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ദ്ധ​തി ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പ്രേ​ര​ക്മാ​ർ, പ​ഠി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ​ല, അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ സ്വ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.