വി​ത്ത് വ​ണ്ടിയു​ടെ പ​ര്യ​ട​നം ആ​രം​ഭി​ച്ചു
Sunday, February 17, 2019 11:48 PM IST
മാ​ന​ന്ത​വാ​ടി: വി​ത്ത് ക​ർ​ഷ​ക​ന്‍റെ സ്വ​ത്ത്, കാ​ർ​ഷി​ക ജൈ​വ വൈ​വി​ധ്യം ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന്, നാ​ട​ൻ വി​ത്തു​ക​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ലൂ​ടെ വി​ത്ത് പ്ര​ദ​ർ​ശ​ന​വും വി​ത്ത് കൈ​മാ​റ്റ​വും ക​ർ​ഷ​ക സം​വാ​ദ​ങ്ങ​ളും ന​ട​ത്തു​ന്ന വി​ത്ത് വ​ണ്ടി​യു​ടെ പ​ര്യ​ട​നം ആ​രം​ഭി​ച്ചു.
പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പാ​ര​ന്പ​ര്യ ക​ർ​ഷ​ക​നാ​യ പി.​ജെ. മാ​നു​വ​ലി​ന്‍റെ വീ​ട്ടി​ൻ വെ​ച്ച് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യും എ​ട​വ​ക കൃ​ഷി ഭ​വ​നും പ​ള്ളി​യ​റ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റും ചേ​ർ​ന്ന് ക​ർ​ഷ​ക സം​ഗ​മ​വും വി​ത്ത് കൈ​മാ​റ്റ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഗു​ണ​ശേ​ഖ​ര​ൻ, എ​ൽ​ദോ മാ​ർ​ക്കോ​സ്, രാ​ജേ​ഷ് കൃ​ഷ്ണ​ൻ, മാ​ത്യു ക​ള​രി​ക്ക​ൽ, ഇ.​ജെ. ജോ​സ്, കെ.​ആ​ർ. പ്ര​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.