റോ​ഡു​ക​ൾ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നം
Sunday, February 17, 2019 11:48 PM IST
അ​ന്പ​ല​വ​യ​ൽ: മ​ഴ​ക്കാ​ല​ത്തു ത​ക​ർ​ന്ന തോ​മാ​ട്ടു​ചാ​ൽ-​ക​ല്ലേ​രി-​ന​ടു​കൊ​ല്ലി, ക​ല്ലേ​രി-​ക​ണ്ട​ക​ണ്ണ​ൻ​കു​ന്ന്, ത​റ്റ്യാ​ട്-​ഒ​ന്നേ​യാ​ർ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കാ​ൻ റോ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ൾ രൂ​പീ​ക​രി​ച്ച സം​യു​ക്ത സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചു.
റോ​ഡു​ക​ൾ ത​ക​ർ​ന്ന​തു​മൂ​ലം നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​റു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് ആ​ലി​ല​ക്കു​ഴി, സാ​ബു വ​ർ​ഗീ​സ്, അ​നീ​ഷ് ക​ല്ലേ​രി, ഏ​ലി​യാ​സ് തു​ള്ളി​യാ​കു​ളം, ജ​യ​ൻ ക​ല്ലേ​രി, പ്രി​യേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.