അ​മ്മ​ങ്കാ​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Sunday, February 17, 2019 11:48 PM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ അ​മ്മ​ങ്കാ​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ജെ.​ഇ​ന്ന​സെ​ന്‍റ് ദി​വ്യ​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​ന​വാ​സം ഉ​ണ്ടെ​ങ്കി​ലും റോ​ഡ്, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ അ​മ്മ​ങ്കാ​വി​ലി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന നി​വേ​ദ​ന​ത്തി​ൽ വ​ന്യ​ജീ​വി​ശ​ല്യം മൂ​ലം ജ​നം അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.