ക​ട​മാ​ൻ തോ​ട്ടി​ൽ വേ​ന​ൽ​ക്കാ​ല​ത്തു നീ​രൊ​ഴു​ക്കു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്
Sunday, February 17, 2019 11:48 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചി​ട്ടു​ള്ള ക​ട​മാ​ൻ​തോ​ട്ടി​ൽ വേ​ന​ൽ​ക്കാ​ല​ത്തും നൈ​സ​ർ​ഗി​ക നീ​രൊ​ഴു​ക്ക് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു സം​സ്കാ​രി​ക നി​ല​യ​ത്തി​ൽ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി, ബാ​ണാ​സു​ര പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി, ഫ്ര​ണ്ട്സ് ഓ​ഫ് ല​ത, ച​ങ്ങാ​തി​ക്കൂ​ട്ടം വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ബ​നി ത​ട​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​രു​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ബാ​ണാ​സു​ര അ​ണ​യി​ൽ​നി​ന്നു മു​ന്ന​റി​യി​യി​പ്പി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തു​മൂ​ലം സ്വ​ത്തു​നാ​ശം ഉ​ണ്ടാ​യ​വ​ർ​ക്കു കെ​എ​സ്ഇ​ബി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​നു ഇ​ട​പെ​ടു​ക, ക​ബ​നി ത​ട​ത്തി​ലും കൈ​വ​ഴി​ക​ളോ​ടു ചേ​ർ​ന്നു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ളും ത​ട​യു​ക, ബാ​ണാ​സു​ര അ​ണ​യി​ലെ വെ​ള്ളം ജ​ല​സേ​ച​ന​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ളും ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യാ​ൽ പ്ര​ക്ഷോ​ഭം ന​ട​ത്താ​നും അ​വ​ശ്യ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ക​ബ​നി ന​ദി​യു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും ബാ​ണാ​സു​ര ഡാം ​ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി യു.​സി. ഹു​സൈ​ൻ, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ, ദി​വാ​ക​ര​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ പൊ​ന്നാ​ണ്ടി, കെ.​പി. മൊ​യ്തീ​ൻ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, അ​ബു പൂ​ക്കോ​ട്, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍, പ​ന്തി​പ്പൊ​യി​ൽ മോ​ഹ​ൻ, ജ​സ്റ്റി​ൻ വാ​ഴ​വ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​പി. ര​വി എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.