പ​ന്തീ​രാ​ങ്കാ​വ് പോലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 18, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പോലീ​സ് സ്റ്റേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ റ​ഹീം എം​എ​ൽ​എ ഫ​ല​കം പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​കെ.​രാ​ഘ​വ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. പെ​രു​മ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്ത് പാ​ലം മു​ത​ൽ ഒ​ടു​ന്പ്ര വ​രെ​യു​ള്ള ആ​റ് വാ​ർ​ഡു​ക​ൾ ഒ​ഴി​കെ 17 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​ന്ന​താ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി.
നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ന​ല്ല​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. പ​റ​പ്പാ​റ കു​ന്നി​ൽ ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക അ​നു​മ​തി​യോ​ടു കൂ​ടി വി​ട്ടു ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ൽ പി.​ടി.​എ റ​ഹീം എം​എ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്റ്റേ​ഷ​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. മ​നോ​ജ് കു​മാ​ർ, ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി, പെ​രു​മ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ സി. ​ഉ​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി. ​ര​മ​ണി, ഒ​ള​വ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍ഡി​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ. ​ര​മ​ണി, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ജ്ഞ​യ് കു​മാ​ർ ഗു​രു​ദി​ൻ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജ​യിം​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.