കാ​ര​ശേ​രി ര​ണ്ടാ​മ​ത്തെ മി​ക​ച്ച പ​ഞ്ചാ​യത്ത്
Monday, February 18, 2019 1:00 AM IST
മു​ക്കം: ജി​ല്ല​യി​ലെ മികച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് കാ​ര​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അഞ്ചുല​ക്ഷം രൂ​പ​യും സ്വ​രാ​ജ് ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. വ്യ​ത്യ​സ്ത​വും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന​തു​മാ​യ നി​ര​വ​ധി ജ​നോ​പ​കാ​ര, പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കാ​ര​ശേ​രി​യെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് പ​റ​ഞ്ഞു.
കാ​ർ​ഷി​ക - മൃ​ഗ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ 'സു​സ്ഥി​രം കാ​ര​ശേ​രി' പ​ദ്ധ​തി​യി​ലൂ​ടെ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, കാ​ട വ​ള​ർ​ത്ത​ൽ, തേ​ൻ കൃ​ഷി തു​ട​ങ്ങി​യ​വ​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പി​ലാ​യ നൂ​റ് ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് 'സ്നേ​ഹ​സ്പ​ർ​ശം' പ​ദ്ധ​തി വ​ലി​യ ആ​ശ്വാ​സ​മാ​യി. ആ​ദി​വാ​സി കോ​ള​നി​ക​ളി​ല​ട​ക്കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മ​രു​ന്നും ചി​കി​ത്സ​യു​മാ​യെ​ത്തി. നെ​ല്ലി​ക്കാ​പ​റ​മ്പ് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ആ​രം​ഭി​ച്ച പ​ക​ൽ​വീ​ട് ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. പ്രാ​യം ചെ​ന്ന ആ​ളു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ലെ​ജ​ന്റ് ക്ല​ബ്ബി​ൽ ലൈ​ബ്ര​റി, ടി​വി, ഗെ​യിം, മ​സാ​ജിം​ഗ്, ഭ​ക്ഷ​ണം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ശ​രാ​ശ​രി മു​പ്പ​തോ​ളം പേ​ർ ദി​നേ​ന അ​ന്തേ​വാ​സി​ക​ളാ​യെ​ത്തു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളെ​ക്കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ലൂ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക​ളും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. പ്രാ​യം ചെ​ന്ന​വ​രെ​യും ആ​ദി​വാ​സി​ക​ളെ​യും താ​ജ് മ​ഹ​ൽ കാ​ണി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് കൊ​ണ്ടു പോ​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 700 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ടാ​ബ് വി​ത​ര​ണം ചെ​യ്തു. എ​ട്ടാം ക്ലാ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു. കു​റ​ഞ്ഞ നി​ര​ക്കി​ൽ വ​നി​ത​ക​ൾ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി. കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ 'ഇ​രു​വ​ഴി​ഞ്ഞി തീ​ർ​ത്ഥം' പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ളു​ടെ സോ​പ്പ് നി​ർ​മ്മാ​ണ യൂ​നി​റ്റും ശി​ങ്കാ​രി​മേ​ള ടീ​മും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.