സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​ നടത്തും
Monday, February 18, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​ക്കാ​ൻ വി​സ്മ​യ കാ​ഴ്ച​ക​ളൊ​രു​ക്കി ഘോ​ഷ​യാ​ത്ര​ നടത്തും. മു​ത്തു​ക്കു​ട​ക​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ത​യ്യാ​റാ​ക്കി​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും അ​ണി​നി​ര​ക്കും. 20 ന് ​വൈ​കി​ട്ട് മൂ​ന്നി​ന് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര മാ​വൂ​ർ റോ​ഡ്-​സി​എ​ച്ച് ഓ​വ​ർ​ബ്രി​ഡ്ജ് വ​ഴി ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ ക​ട​പ്പു​റ​ത്ത് സ​മാ​പി​ക്കും.
തു​ട​ർ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വ​നി​താ​സം​ഘ ശ​ക്തി​യു​ടെ ക​രു​ത്ത് തെ​ളി​യി​ച്ച് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ 20,000 പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ം. അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, വ​ർ​ക്ക​ർ​മാ​ർ, സി​ഡി​പി​ഒ​മാ​ർ, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ ഐ​സി​ഡി​എ​സി​ന് കീ​ഴി​ൽ അ​ണി​നി​ര​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ർ, യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും.
സോ​ളാ​ർ പ​വ​ർ, ഇ-​വെ​ഹി​ക്കി​ൾ എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി, വ​യോ​ജ​ന സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വി​മു​ക്തി​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി എ​ക്സൈ​സ് വ​കു​പ്പ്, വ​ന​ഭൂ​മി​യും വ​ന​ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വ​നം​വ​കു​പ്പ്, തു​ട​ങ്ങി​യ പ​ത്തി​ല​ധി​കം വ​കു​പ്പു​ക​ളു​ടെ​യും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യു​ടെ​യും പ്ലോ​ട്ടു​ക​ളാ​ണ് ഘോ​ഷ​യാ​ത്ര​യെ മാ​റ്റു​കൂ​ട്ടാ​ൻ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ദ​ഫ്മു​ട്ട്, മാ​ർ​ഗം ക​ളി തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും.