ഉ​ദ്ഘാ​ട​ന​ത്തി​ന് ഒരുങ്ങി പ​ദ്ധ​തി​ക​ൾ
Monday, February 18, 2019 1:00 AM IST
കോ​ഴി​ക്കോ​ട്: ആ​യി​രം ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​ജി​ല്ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യ്യാ​റാ​യി. ബാ​ലു​ശേ​രി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് കെ​ട്ടി​ടം 20 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​യ്യോ​ളി അ​ച്ച​ൻ​കു​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ടു​വ​ണ്ണൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മ്മാ​ണോ​ദ്ഘാ​ട​ന​വും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി നാളെ ​നി​ർ​വ​ഹി​ക്കും. മു​ക്കം ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി നാളെയും ​ജി​ല്ല​യി​ലെ ഡി​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ 20 നും ​നൊ​ച്ചാ​ട് ഡ​യ​റി സ്പെ​ഷ്യ​ൽ പാ​ക്കേ​ജ് പ​ദ്ധ​തി 22 നും ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും ബാ​ലു​ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി ഡ​യാ​ലി​സ്സ് സെ​ന്‍റ​ർ 23 ന് ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ പേ​രാ​ന്പ്ര ഓ​ഫീ​സ് മ​ന്ത്രി എ.​കെ. ബാ​ല​ൻ നാളെയും ​ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്എ​ഫ്ഡി​സി​യു​ടെ പേ​രാ​ന്പ്ര തി​യ​റ്റ​ർ കോം​പ്ല​സി​ന് നാളെ ​മ​ന്ത്രി എ.​കെ. ബാ​ല​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. ക​ട​ലു​ണ്ടി പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള റെ​ഗു​ലേ​റ്റ​ർ നി​ർ​മ്മാ​ണം, കാ​ര​പ്പ​റ​ന്പ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​സം പ​ദ്ധ​തി എ​ന്നി​വ ദി​നാ​ഘോ​ഷ വേ​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.