പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ള്‍ നി​രോ​ധി​ക്ക​ണമെന്ന്
Monday, February 18, 2019 1:01 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ​പ​ഞ്ചാ​യ​ത്തി​ല്‍ 50 മൈ​ക്രോ​ണി​ല്‍ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഉ​പ​യോ​ഗം, വി​ത​ര​ണം, വി​ല്‍​പ്പ​ന എ​ന്നി​വ​യു​ടെ നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ചെ​മ്പ്ര സം​ഘ വേ​ദി ക​ലാ സാം​സ്‌​ക്കാ​രി​ക കേ​ന്ദ്രം വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ടി​നൊ​പ്പം ജ​ന​കീ​യ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ്ജ​ന പ​രി​പാ​ടി​യു​ടെ ന​ലാം ഘ​ട്ട പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സെ​മി​നാ​ര്‍, ഡ്രൈ​ഡേ ആ​ച​ര​ണം, ഫ്ലാ​ഷ് മോ​ബ്, മാ​ലി​ന്യ​ശേ​ഖ​ര​ണം എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സം​ഘ വേ​ദി​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ.​ഐ. സ​ത്യ​ച​ന്ദ്ര​ന്‍ (പ്ര​സി​ഡ​ന്‍റ്) സി.​കെ. ജി​തി​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ (സെ​ക്ര​ട്ട​റി), കെ.​കെ. അ​ഭി​ലാ​ഷ് ( ജോ. ​സെ​ക്ര​ട്ട​റി), കെ.​പി. ബൈ​ജു (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ത്തെ​ടു​ത്തു, യോ​ഗ​ത്തി​ല്‍ ടി.​കെ.​വി​നോ​ദ്കു​മാ​ര്‍, ഒ.​പി ഉ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.