വി​ല​ങ്ങാ​ട് പു​ഴ​യി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്നു: നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ൽ
Monday, February 18, 2019 1:01 AM IST
വി​ല​ങ്ങാ​ട്: മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ ത​ട​യ​ണ​ക​ളി​ലെ മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​ത​മാ​വു​ന്നു. പു​ഴ​യി​ലെ വെ​ള്ളം വ​റ്റി തു​ട​ങ്ങി​യ​തോ​ടെ പാ​നോം, വാ​ളൂ​ക്ക് ത​ട​യ​ണ​ക​ളി​ല്‍ അ​ടി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കോ​രി പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​ത്. വ​ര്‍​ഷ​ത്തി​ല്‍ ത​ട​യ​ണ​ക​ളി​ല്‍ അ​ടി​ഞ്ഞ് കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കെ​എ​സ്ഇ​ബി തൊ​ഴി​ലാ​ളി​ക​ളാ​ണ് ശു​ചീ​ക​രി​ക്കാ​ൽ എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ലും, മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ങ്ങ​ളും മ​ണ്ണും ധാ​രാ​ളം അ​ടി​ഞ്ഞ് കൂ​ടി​യ​തോ​ടെ മാ​ലി​ന്യം നീ​ക്കാ​ന്‍ വി​ല​ങ്ങാ​ടു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ര്‍ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി പാ​നോം ത​ട​യ​ണ​യി​ലെ മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​മാ​ണ് വേ​ന​ല്‍ അ​ടു​ത്ത​തോ​ടെ മേ​ഖ​ല​യി​ല്‍ നേ​രി​ടു​ന്ന​ത്. പു​ഴ​യി​ല്‍ നി​ന്ന് നാ​ട്ടു​കാ​ര്‍ പൈ​പ്പു​ക​ള്‍ വ​ഴി വെ​ള്ളം വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് മാ​ലി​ന്യം മു​ഴു​വ​ന്‍ പു​ഴ​യി​ല്‍ ത​ള്ളു​ന്ന ന​ട​പ​ടി അ​ധി​കൃ​ത​ര്‍ കൈ​ക്കൊ​ണ്ട​ത്. മ​യ്യ​ഴി പു​ഴ​യി​ലെ വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ല്‍ നി​ന്നാ​ണ് വ​ട​ക​ര​യ​ട​ക്ക​മു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്.
മ​യ്യ​ഴി പു​ഴ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വി​ല​ങ്ങാ​ട് പു​ഴ​യി​ല്‍ ചെ​ളി​യ​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​ത് നീ​രൊ​ഴു​ക്ക് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​നും, വെ​ള്ളം മ​ലി​ന​മാ​കാ​നും കാ​ര​ണ​മാ​വും.​കെ എ​സ് ഇ ​ബി​യു​ടെ അ​ധീ​ന​ത​യി​ല്‍ ത​ന്നെ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും മാ​ലി​ന്യം പു​ഴ​യി​ല്‍ ത​ള്ളു​ന്ന​ത് എ​ന്തി​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ക​രാ​ര്‍ പ്ര​കാ​രം ത​ട​യ​ണ​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് മാ​ലി​ന്യം കൊ​ണ്ടു പോ​ക​ണ​മെ​ന്നാ​ണ് എ​ന്നാ​ലി​ത് പാ​ലി​ക്കാ​തെ​യാ​ണ് ക​രാ​റുകാ​ര​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.