പ​ന​ങ്ങാ​ടി​ന് പ​റ​യാ​നു​ണ്ട് മി​ക​ച്ച മാ​തൃ​ക​യു​ടെ ക​ഥ
Monday, February 18, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: ജ​ന​പ​ക്ഷ വി​ക​സ​ന​ത്തി​ന് പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കാ​രം. 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം ജി​ല്ല​യി​ലെ പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന് ലഭിച്ചു. പ​ത്ത് ല​ക്ഷം രൂ​പ​യും സ്വ​രാ​ജ് ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വും പ​ഞ്ചാ​യ​ത്തി​ന് സ​മ്മാ​നി​ക്കും.
നി​കു​തി വ​രു​മാ​നം 100 ശ​ത​മാ​നം പി​രി​ച്ചെ​ടു​ത്തും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യും 100 ശ​ത​മാ​നം പ​ദ്ധ​തി​ചെ​ല​വ് കൈ​വ​രി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യും ചെ​യ്തും മി​ക​ച്ച പ​രാ​തി​പ​രി​ഹാ​ര സം​വി​ധാ​നം ഒ​രു​ക്കി​യും പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​രാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്ര​മി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം കൂ​ടി​യാ​ണ് അം​ഗീ​കാ​രം. ക്ലീ​ൻ പ​ന​ങ്ങാ​ട് ഗ്രീ​ൻ പ​ന​ങ്ങാ​ട് പ​ദ്ധ​തി​യി​ലൂ​ടെ സു​സ്ഥി​ര​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും മാ​തൃ​കാ​പ​ര​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണ ശീ​ലം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും അ​ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞു.
മ​ണ്ണ്, ജ​ല സം​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ത്പ്പാ​ദ​ന മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക പ്രോ​ജ​ക്ടു​ക​ളു​മാ​യി സം​യോ​ജി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ട്ട​മാ​ണ്. പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് സ​ഹാ​യ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പ്രാ​യ​മാ​യ​വ​രു​ടെ​യും പു​രോ​ഗ​തി​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി.
റോ​ഡ് വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച ഗ്രാ​മ​ദീ​പം പ​ദ്ധ​തി വ​ലി​യ തോ​തി​ൽ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ളി​ലും സോ​ളാ​ർ ഊ​ർ​ജ്ജ സം​വി​ധാ​നം ഒ​രു​ക്കാ​നും ക​ഴി​ഞ്ഞു. 1997-98 ൽ ​ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡ്, 2000-01 ൽ ​ജി​ല്ല​യി​ലെ മി​ക​ച്ച ഒ​ന്നാ​മ​ത്തെ പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം, 2003ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം, 2012-13 ൽ ​മ​ഹ​ത്മാ പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ​യും പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.