സ​ർ​ക്കാരിന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം: സം​സ്ഥാ​നതല ഉ​ദ്ഘാ​ട​നം 20ന്
Monday, February 18, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള എ​ട്ട് ദി​വ​സ​ത്തെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 20 ന് ​കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് കേ​ര​ള പ​ദ്ധ​തി​ക്ക് മു​ഖ്യ​മ​ന്ത്രി തു​ട​ക്കം കു​റി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കോ​ഴി​ക്കോ​ട് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി, എം.​കെ. രാ​ഘ​വ​ൻ എം​പി, എ. ​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ പു​ഷ്പാ​വ​തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ദ്രാ​വി​ഡ ബാ​ൻ​ഡും ഏ​ഴ് മു​ത​ൽ ഹ​രി​ഹ​ര​ന്‍റെ ഗ​സ​ൽ സ​ന്ധ്യ​യും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് മൂ​ന്നി​ന് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ബീ​ച്ചി​ലേ​ക്ക് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ഉ​ണ്ടാ​യി​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും ശി​ങ്കാ​രി മേ​ളം- ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കും. സാ​മൂ​ഹി​ക​നീ​തി, വ​നം, എ​ക്സൈ​സ്, ലോ​ട്ട​റി, തൊ​ഴി​ൽ, മൃ​ഗ​സം​ര​ക്ഷ​ണം വ​കു​പ്പു​ക​ളു​ടേ​യും കെ​എ​സ്ഇ​ബി, ഹ​രി​ത കേ​ര​ളം, കു​ടും​ബ​ശ്രീ, കി​ർ​ത്താ​ഡ്സ്, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ-​ഓ​പ​റേ​റ്റീ​വ് സെ​സൈ​റ്റി തു​ട​ങ്ങി​യ​വ​യു​ടേ​യും ഫ്ളോ​ട്ടു​ക​ൾ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. ആ​യി​രം ദി​നാ​ഘോ​ഷ​ത്തോ​ട​ന​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള​യും ഒ​രു​ക്കു​ന്നു​ണ്ട്.
കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ 20 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 150 സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 70 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും കു​ടും​ബ​ശ്രീ, സു​ഭി​ക്ഷ, മി​ൽ​മ, ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യം, ബു​ക്ക്മാ​ർ​ക്ക്, ത്രി​വേ​ണി, കേ​ര​ള സോ​പ്സ്, നാ​ഷ​ണ​ൽ ബു​ക്സ്റ്റാ​ൾ, മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്മാ​ര​ക മാ​പ്പി​ള ക​ലാ അ​ക്കാ​ഡ​മി, കേ​ര​ള ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ്, ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, സി​ഡ​ബ്ള്യു​ആ​ർ​ഡി​എം, നി​റ​വ് തു​ട​ങ്ങി​യ​വ​ർ സ്റ്റാ​ളു​ക​ൾ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ ഫു​ഡ് ഫെ​സ്റ്റ് പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കും.
21 മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ട്ടു​ണ്ട്. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി, എം.​എ. ബേ​ബി, ഡോ. ​കെ.​എ​ൻ. ഹ​രി​കു​മാ​ർ, ഡോ. ​ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, രേ​ഷ്മ ഭ​ര​ദ്വാ​ജ്, ഡോ. ​സ​മീ​ർ, എ.​കെ. അ​ബ്ദു​ൾ ഹ​ക്കീം, ഡോ. ​ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​ചാ​ന്ദ്നി, ഡോ. ​വി. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 21 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. "അ​തി​ജീ​വ​നം- ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റും’ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ 16 ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​വി​ധാ​യ​ക​രും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും നി​രൂ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​വും ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ പോ​സ്റ്റ​ർ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു, എ​ഡി​എം റോ​ഷ്നി നാ​രാ​യ​ണ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.