കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ സോ​ളാ​ർ ഊ​ർ​ജം
Monday, February 18, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ അ​ലൂ​മി​നി​യം ഷീ​റ്റ് പാ​കി​യ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ സോ​ളാ​ർ​പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കൂ​ന്നു. നി​ല​വി​ൽ 308 സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ദ്ധ​തി ഈ ​മാ​സം ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. നി​ല​വി​ൽ കെ​എ​സ്ഇ​ബി​യെ ആ​ശ്ര​യി​ച്ചു​ള്ള ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ൽ 13 ശ​ത​മാ​ന​ത്തോ​ളം ഇ​തു വ​ഴി കു​റ​വു​വ​രു​ത്താ​ൻ ക​ഴി​യും. വി​ക്രം സോ​ളാ​ർ ക​മ്പ​നി ഉ​ത്പാ​ദി​പ്പി​ച്ച 325 വാ​ട്ടി​ന്‍റെ 308 സോ​ളാ​ർ പാ​ന​ലു​ക​ളാ​ണ് മു​പ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ൽ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച​ത്. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​സൂ​ർ പ​വ​ർ ക​മ്പ​നി​യാ​ണ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി ഗ​താ​ഗ​ത​ത്തി​നു​ള്ള 25 കെ​വി ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ലേ​ക്കു​ള്ള വൈ​ദ്യു​തി തി​രൂ​ർ, എ​ല​ത്തൂ​ർ, ഷൊ​ർ​ണൂ​ർ, ക​ണ്ണൂ​ർ സൗ​ത്ത് സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
ഇ​തി​നു പു​റ​മെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​യും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​യും ലൈ​റ്റ്, ഫാ​ൻ, ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​നാ​യാ​ണ് കെ​എ​സ്ഇ​ബി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.
സോ​ളാ​ർ​പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ന്ന​തോ​ടെ മാ​സം പ​ന്ത്ര​ണ്ടാ​യി​രം കെ​ഡ​ബ്ല്യു​എ​ച്ച് വൈ​ദ്യു​തോ​ർ​ജം ഈ​യി​ന​ത്തി​ൽ ല​ഭ്യ​മാ​വും. പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി 390 കി​ലോ​വാ​ട്ട് പീ​ക്കി​ന്‍റെ ക​ണ​ക്ടിം​ഗ് ഗ്രി​ഡ് ആ​ണ് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത്.
ഇ​തി​ൽ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ർ​ജോ​ത്പാ​ദ​ന ശേ​ഷി​യു​ള്ള സോ​ളാ​ർ​പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.