ച​ർ​ച്ച് ബി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്ക് എ​തി​രേ​യു​ള്ള കടന്നാക്രമണം
Monday, February 18, 2019 1:01 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കേ​ര​ള ച​ർ​ച്ച് ബി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.
കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, കാ​ർ​ഷി​ക, സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ക​സ​ന​ത്തി​ന് ക്രൈ​സ്ത​വ സ​ഭ​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ മ​റ​ന്നു കൊ​ണ്ട് വി​ശ്വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു കൊ​ണ്ട് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ല്ലി​നെ​തി​രെ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും.
സ​ഭ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ അ​ത്മാ​യ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഈ ​പോ​രാ​ട്ട​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കും.
ജ​നാ​ധി​പ​ത്യ മ​തേ​ത​ര രാ​ഷ്ട്രീ​യ ഇ​ന്ത്യ​യി​ൽ വി​ശ്വാ​സി​ക​ളെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ത​ള​ച്ചി​ടാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും രൂ​പ​ത സ​മി​തി അ​റി​യി​ച്ചു. ച​ർ​ച്ച് ബി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നും പ​രി​ശോ​ധ​ന​യ്ക്കും ച​ർ​ച്ച​ക​ൾ​ക്കു​മാ​യി 23 ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​വ​രെ ദ്വാ​ര​ക​പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ജാ​ഗ്ര​താ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും രൂ​പ​ത സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും എ​കെ​സി​സി രൂ​പ​ത പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.
ആ​ലോ​ച​ന യോ​ഗം ഫാ. ​ആ​ന്‍റോ മ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കി നി​ര​പ്പേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട്, സ​ണ്ണി ചെ​റു​കാ​ട്ട്, ഷാ​ജി തോ​പ്പി​ൽ, ജോ​സ് കു​റു​ന്പാ​ല​ക്കാ​ട്ട്, ജോ​ർ​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, എ​ൽ​ബി മാ​ത്യു, മോ​ളി ക​രി​ന്പ​നാ​ക്കു​ഴി, സൈ​മ​ണ്‍ ആ​ന​പ്പാ​റ, തോ​മ​സ് ആ​ര്യ മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.