മെ​ഡി​ക്ക​ൽ ക്യ​ാന്പും ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു
Monday, February 18, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ന്‍റെ​യും കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ വാ​ർ​ഷി​ക മെ​ഡി​ക്ക​ൽ ക്യ​ന്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​ദ​ർ​ശ​ന​വും മാ​ങ്കാ​വ് അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ബു​രാ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​സി. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ദ​ന്ത​രോ​ഗ വി​ഭാ​ഗം, ജീ​വി​ത​ശൈ​ലീ രോ​ഗ നി​ർ​ണ്ണ​യം, ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ്ണ​യം, മ​ലേ​റി​യ സ്ക്രീ​നിം​ഗ്, എ​ച്ച്ഐ​വി സ്ക്രീ​നിം​ഗ്, ലാ​ബ് പ​രി​ശോ​ധ​ന, സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ൽ ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ​വി​ഭാ​ഗം, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം, ഡി​സ്ട്രി​ക്ട് ടി​ബി സെ​ന്‍റ​ർ, കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ഒ​യി​സ്ക്ക മൈ​ഗ്ര​ന്‍റ് സു​ര​ക്ഷാ പ്രൊ​ജ​ക്ട്, സോ​ഷ്യ​ൽ റി​ലീ​ജി​യ​സ് സെ​ന്‍റ​ർ, പു​ഴ​യോ​ര സം​ര​ക്ഷ​ണ സ​മി​തി, മാ​ങ്കാ​വ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​മെ​ഡി​ക്ക​ൽ ക്യ​ന്പ് സ​ങ്ക​ടി​പ്പി​ച്ച​ത്.
എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ന​വീ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ മ​ന​ക്ക​ൽ ശ​ശി, ന​ഴ്സിം​ഗ് കോ​ള​ജ് പ്രൊ​ഫ. ജ​യ​ല​ക്ഷ്മി, ഒ​യി​സ്കാ മൈ​ഗ്ര​ന്‍റ് സു​ര​ക്ഷാ പ്രോജ​ക്ട് ഡ​യ​റ​ക്ട​ർ പി.​കെ. ന​ളി​നാ​ക്ഷ​ൻ, എം.​കെ.​എം കു​ട്ടി, സ്റ്റു​ഡ​ന്‍റ് ക​ൺ​വീ​ന​ർ കെ. ​വി​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ന്ന ക്യാ​ന്പി​ൽ 300 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.